ഐഫോണ്‍ പ്രേമികളുടെ മനസിളക്കാന്‍ വമ്പന്‍ ഓഫറുകളുമായി ഇ-കൊമേഴ്‌സ് സൈറ്റുകള്‍. ഐഫോണ്‍ 6ന് ഫ്ലിപ്കാര്‍ട്ട് 14000 രൂപ ഓഫര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഐഫോണ്‍ 7ന് 17000 രൂപ വരെ ഓഫറുമായി ആമസോണ്‍ രംഗത്തെത്തി. ഐഫോണ്‍ 7ന്റെ എല്ലാ വേരിയന്റുകള്‍ക്കും ഓഫര്‍ ലഭ്യമായിരിക്കും. ഐഫോണ്‍ 7- 32 ജിബി വേരിയന്റിന് 14000 രൂപയും 256 ജിബി മോഡലിന് 16000 രൂപയും 128 ജിബി മോഡലിന് 17000 രൂപയുമായിരിക്കും ഓഫര്‍ ലഭിക്കുക. അതായത് ഐഫോണ്‍ 7- 32 ജിബി മോഡല്‍ 45999 രൂപയ്‌ക്കും 256 ജിബി മോഡല്‍ 65699 രൂപയ്‌ക്കും 128 ജിബി മോഡല്‍ 52972 രൂപയ്‌ക്കും വാങ്ങാനാകും. അതുപോലെ ഐഫോണ്‍ 7ന്റെ വിവിധ കളറുകള്‍ക്കും വില വ്യത്യാസം ഉണ്ടാകും.

4.7 ഇഞ്ച് റെറ്റിന എച്ച് ഡി ഡിസ്‌പ്ലേ, 12 മെഗാപിക്‌സല്‍ ക്യാമറ, 6-കോര്‍ ജിപിയു പ്രോസസര്‍, ആപ്പിള്‍ എ10 ഫ്യൂഷന്‍ പ്രോസസര്‍ എന്നിവയാണ് ഐഫോണ്‍ 7ന്റെ പ്രധാന സവിശേഷതകള്‍.