ഇത്തരമൊരു ഐ ഫോണിന്റെ ചിത്രമാണ് റെഡിറ്റ് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ പോസ്റ്റ് ചെയ്തത്. ക്രൂപ്‌തെ സ്‌നൂപ് എന്നയാളാണ് ഈ ഫോണിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. തനിക്ക് തപാലില്‍ വന്ന ഫോണ്‍ ആണെന്ന് പറഞ്ഞാണ് സ്‌നൂപ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഡെലിവറിക്കും ഫാക്ടറിക്കും ഇടയില്‍ എന്തോ നടന്നിട്ടുണ്ട് എന്ന കമന്‍േറാടെയാണ് പോസ്റ്റ് ചെയ്തത്.
ഫോണ്‍ കത്തിക്കരിഞ്ഞതായാണ് ചിത്രത്തില്‍നിന്ന് വ്യക്തമാക്കുന്നത്. എന്നാല്‍, ബോക്‌സിന് കാര്യമായ കേടുപാടുകള്‍ കാണാനില്ല. പോസ്റ്റിന്റെ ആധികാരികതയെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തില്‍ ദുരൂഹത ഏറെയാണെന്ന് ടെക്‌നോ ബഫലോ വെബ് പോര്‍ട്ടലില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത ടോഡ് ഹാസെല്‍റ്റന്‍ പറയുന്നു. ഇത്തരം പോസ്റ്റുകളുടെ ആധികാരികത ഉറപ്പുവരുത്താനാവില്ലെന്നും അദ്ദേഹം എഴുതുന്നു. ഫോണ്‍ കേടുവരികയും ബോക്‌സ് കേടുവരാതിരിക്കുകയും ചെയ്തത് അസ്വാഭാവികമായി തോന്നുന്നതായും അദ്ദേഹം എഴുതുന്നു.
