ആപ്പിള്‍ ഐ ഫോണ്‍ ആസിഡില്‍ ഇട്ടാല്‍ എന്ത് സംഭവിക്കും, ഇത്തരത്തില്‍ ഒരു വീഡിയോയാണ് കാണുവാന്‍ ആളെക്കുട്ടുന്നത്.ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആസിഡ് എന്നാണ് വീഡിയോയിലെ ആസിഡിനെ ഇത് പരീക്ഷിച്ച് നോക്കിയവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഫ്ളൂറോആന്റിമോണിക് ആസിഡ് എന്നാണ് ഈ ആസിഡിന്റെ പേര്. അത്യന്തം അപകടകരവും ശക്തവുമായ രാസപദാര്‍ത്ഥമാണ് ഫ്ളൂറോആന്റിമോണിക് ആസിഡ്. മാറ്റ്-ബ്ലാക്ക് നിറത്തിലുള്ള ഐഫോണാണ് ആസിഡ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ആസിഡിലിട്ട് അഞ്ചു മിനുറ്റ് കഴിഞ്ഞ ശേഷമാണ് ഫോണ്‍ എടുത്ത്. തുടച്ച് വൃത്തിയാക്കിയ ശേഷം ബാറ്ററി ചാര്‍ജ് ചെയ്ത് ഫോണ്‍ ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.