തായ്‍വന്‍: ഐഫോണ്‍ ഗോള്‍ഡിന്റെ ബാറ്ററി ഒറിജിനലാണോ എന്ന് പരിശോധിച്ച യുവാവിന് കിട്ടിയത് 'പൊള്ളുന്ന പണി'. ഒറിജിനലാണോ എന്നറിയാന്‍ ബാറ്ററി കടയില്‍ വച്ച് തന്നെ കടിച്ചു നോക്കിയ യുവാവിന്റെ വായിലിരുന്നാണ് ബാറ്ററി പൊട്ടിത്തെറിച്ചത്. നലനാരിഴയ്ക്ക് വലിയ ദുരന്തം ഒഴിവായി. 

ബാറ്ററിയ്ക്ക് തീ പിടിച്ചതോടെ ഇയാള്‍ ഇതെടുത്ത് പുറത്തേക്കെറിഞ്ഞു. കടയിലെ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വലിയ തിരക്കുള്ള കടയായിരുന്നു അത്. 

തായ്‍വാനിലെ തായ്‌പേയിലാണ് സംഭവം. കയ്യിലുള്ള ഐഫോണിന്റെ ബാറ്ററി മാറ്റാന്‍ കടയിലെത്തിയതായിരുന്നു ഇയാള്‍. വാങ്ങിയ മൊബൈല്‍ ബാറ്ററി ഒറിജിനലാണോ എന്ന് പരിശോധിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ ബാറ്ററി പൊട്ടിത്തെറിയ്ക്കുന്നത് വ്യക്തമാണ്.