ഒരു ടെക്സ്റ്റ് സന്ദേശമാണ് ഇതിന്‍റെ തുടക്കം നിങ്ങളുടെ ആപ്പിള്‍ ഐഡി കാലാവധി തീരുകയാണെന്നും ഇപ്പോഴുള്ള ഐഡി സംരക്ഷിക്കാന്‍ താഴെകാണുന്ന സൈറ്റില്‍ സംവിധാനം ഉണ്ടെന്നുമാണ് സന്ദേശം ഇത് കാണുന്നവര്‍ അതിന് ശ്രമിക്കും.
ഈ സൈറ്റില്‍ കയറി നിങ്ങളുടെ ഐഡി വിവരങ്ങള്‍ നല്‍കുന്ന ആപ്പിള്‍ ഉപയോക്താവ് അറിയാതെ ചെയ്യുന്നത് സ്വന്തം വീട്ടിന്‍റെ താക്കോല്‍ അപരിചിതന് കൊടുക്കും പോലെയാണ്. ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ഗൗരവമായ ചര്‍ച്ചയായതോടെ ആപ്പിള്‍ വിശദീകരണവുമായി എത്തിയിട്ടുണ്ട്. ആപ്പിള്‍ ഐഡിയുടെ കാലാവധി ഒരിക്കലും തീരില്ല. ആപ്പിള്‍ ഫോണില്‍ ലഭിക്കുന്ന സന്ദേശത്തിലെ സൈറ്റ് ഒരിക്കലും ആപ്പിളുമായി ബന്ധപ്പെട്ടതല്ലെന്നും ഇവര്‍ വിശദീകരിക്കുന്നു.
