ഐഫോണ്‍ X പുറത്തിറക്കിയപ്പോള്‍ ആദ്യം സ്വന്തമാക്കിയത് മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷഹനാസ് പാലയ്ക്കല്‍. ആപ്പിള്‍ ആദ്യമായി ആഗോളതലത്തില്‍ എല്ലായിടത്തും ഒരു ഐഫോണ്‍ മോഡല്‍ ഒന്നിച്ച് പുറത്തിറക്കുന്നത്. 1,02000 രൂപ വിലയുള്ള ഐഫോണ്‍ Xന്‍റെ മുന്തിയ വേരിയന്‍റ് ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ സ്വന്തമാക്കിയത് 37 പേരാണ്. അതില്‍ ഏക മലയാളിയായ ഷഹനാസ് പാലയ്ക്കല്‍ ആണ്.
![]()
ഐഫോണ്‍X ന്‍റെ പ്രധാന പ്രത്യേകത ഫേസ് ഐഡി റിഗ്രഗേഷനാണ് . 2000 ഒഎല്‍ഇഡി എന്ന കളര്‍ ഡിസ്‌പ്ലേയും ഇതില്‍ ഉണ്ട്. ലോഞ്ചിംഗ് ദിവസത്തില്‍ ബാംഗ്ലൂരില്‍ തന്നെ നാലായിരം ഫോണിന്റെ ബുക്കിംഗ് ആണ് നടന്നത്. സാധാരണഗതിയില്‍ സെലിബ്രിറ്റികള്‍ ആയിരിക്കും ഇത്തരം സാങ്കേതിക വിദ്യകള്‍ ആദ്യം സ്വന്തമാക്കുന്നത്.
എല്ലാത്തവണയും അമേരിക്കയിലോ, യുകെയിലോ നിന്നാണ് ഫോണ്‍ വാങ്ങാറ് എന്ന് ഷഹനാസ് പറയുന്നു. ഇത്തവണ രണ്ട് ആഴ്ച മുമ്പ് ബുക്ക് ചെയ്തിരുന്നു. ബാംഗ്ലൂരിലെ യുബി സിറ്റിയെന്ന മാളില്‍ രണ്ടു മണി മുതല്‍ കാത്തിരുന്നാണ് ഈ പീസ് സ്വന്തമാക്കിയത്. 8500 രൂപ ഇന്‍ഷുറന്‍സ് അടച്ചാണ് ഐഫോണ്‍ ഷഹനാസ് സ്വന്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഹൈടെക് ബസ് ഷെല്‍റ്ററുകളുടെ നിര്‍മ്മാണത്തിന്‍റെ കോണ്‍ട്രാക്ട് ഏറ്റെടുത്തു ചെയ്യുന്ന ഗ്രീന്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്‍റെ സിഎംഡിയാണ് ഷഹനാസ് പാലയ്ക്കല്‍.
എല്ലാത്തവണയും ആദ്യ പീസ് സ്വന്തമാക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഇത്തവണയാണ് ഇത് യാഥാര്‍ത്ഥ്യമായതെന്നും ഇദേഹം പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷഹനാസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
