ഐഫോണ്‍ Xന് വലിയ സ്വീകരണമാണ് ലോകമെങ്ങും ലഭിക്കുന്നത്. ഐഫോണ്‍ 8ന് സാധിക്കാതെപോയ വില്‍പനയാണ് ആപ്പിളിന്‍റെ പത്താം വാര്‍ഷിക ഫോണ്‍ ഉണ്ടാക്കുന്നത്. മികച്ച ദൃഢതയും പ്രത്യേകതകളുമുള്ള ഐഫോണ്‍ 10നെ അത്ര ചെറുതല്ലാത്ത വിലയാണെങ്കിലും ഉപഭോക്താക്കള്‍ ഏറ്റെടുത്തു. 

എന്നാല്‍ ഇപ്പോള്‍ ഐഫോണ്‍ 10ന്റെ ദൃഢത വെളിവാക്കുന്ന പരീക്ഷണ വീഡിയോ വൈറലാവുകയാണ്. എത്രത്തോളം കട്ടിയുണ്ട് ഐഫോണിന്റെ പിന്നിലും മുന്നിലുമുള്ള പ്ലാസ്റ്റിക്കിനും ഗ്ലാസിനും എന്ന് പരിശോധിക്കുകയാണ് ടെക്‌റാക്‌സ് എന്ന യുടൂബ് ചാനല്‍. കത്തികൊണ്ട് ആഞ്ഞുകുത്തിയും ചുറ്റികകൊണ്ട് അടിച്ചുമാണ് ഇത് പരീക്ഷിക്കുന്നത്.

പരീക്ഷണത്തില്‍ അതിശയകരമായ മികവ് ഐഫോണ്‍ 10 പുറത്തെടുക്കുന്നുണ്ട്. പിന്നില്‍ എത്രതവണ കത്തികൊണ്ട് കുത്തിയിട്ടും ഒരു പോറല്‍ പോലുമേല്‍ക്കുന്നില്ല. മുന്നില്‍ പല തവണ ചുറ്റിക വീഴ്ത്തിയപ്പോള്‍ സ്‌ക്രീന്‍ പൊട്ടുന്നുണ്ടെങ്കിലും ഡിസ്‌പ്ലേയുടെ നിലവാരം കാണാന്‍ സാധിക്കും.