ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായ വിവരം ഇന്നലെ രാത്രിയോടെ ആശുപത്രി അധികൃതര്‍ പുറത്തു വിട്ടതിനു പിന്നാലെ ജയലളിതയുടെ വിക്കിപീഡിയ പേജില്‍ തിരുത്ത്. ഡിസംബര്‍ 4 ന് വൈകുന്നേരം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ജയലളിത അന്തരിച്ചു എന്നാണ് തിരുത്തപ്പെട്ടത്. 

ഇത്തരത്തില്‍ മുന്‍പും പല സെലിബ്രേറ്റികളുടെയും മരണം സംബന്ധിച്ച വിവരങ്ങള്‍ വിക്കിപീഡിയയില്‍ തെറ്റായി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഈ തിരുത്ത് മിനിട്ടുകള്‍ക്കുള്ളില്‍ പിന്‍വലിക്കപ്പെട്ടുവെങ്കിലും ഫേസ്ബുക്ക്, വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതിന്റെ പകര്‍പ്പ് പ്രചരിക്കുന്നുണ്ട്. 

അതേ സമയം വിക്കിപീഡിയയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ഫേസ്ബുക്ക് പ്രോഫൈലുകളില്‍ നടക്കുന്നത്. എന്നാല്‍ വിക്കിപീഡിയയിലെ വളണ്ടറിയര്‍ എഡിറ്റര്‍മാരുടെ ജാഗ്രത കുറവാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം എന്നാണ് വിദഗ്ധരുടെ അഭിപ്രായം