ജെഫ് ബെസോസിന് റോ​​​ബോ​​​​​​ട്ട് നാ​​​യ​​​

First Published 22, Mar 2018, 12:11 PM IST
Jeff Bezos takes robotic dog for a walk
Highlights
  • ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ ജെഫ് ബെസോസിന്‍റെ ചിത്രത്തില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് ലോകം

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ ജെഫ് ബെസോസിന്‍റെ ചിത്രത്തില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് ലോകം. ആമസോണ്‍ തലവനായ ഇദ്ദേഹം റോ​​​ബോ​​​​​​ട്ട് നാ​​​യ​​​യ്ക്കൊ​​​പ്പം കൂ​​​ളാ​​​യി ന​​​ട​​​ക്കു​​​ന്ന ജെ​​​ഫി​​​ന്‍റെ ചി​​​ത്ര​​​മാ​​​ണ് ഏ​​​വ​​​രി​​​ലും വി​​​സ്മ​​​യ​​​മു​​​ണ​​​ർ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഭാ​​​വി​​​യി​​​ലേ​​​ക്ക് സ്വാ​​​ഗ​​​തം എ​​​ന്ന അ​​​ടി​​​ക്കു​​​റി​​​പ്പോ​​​ടെ​ ബെ​​സോ​​സ് ത​​ന്നെ ചി​​ത്രം പോ​​​സ്റ്റ് ചെ​​​യ്യു​​ക​​യാ​​യി​​രു​​ന്നു. 

വ​​​ള​​​ർ​​​ത്തു​​​നാ​​​യ​​​യു​​​ടെ രൂ​​​പ​​​ത്തി​​​ലും ഭാ​​​വ​​​ത്തി​​​ലും ബെ​​സോ​​സി​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി​​യ ഈ ​​റോ​​ബ​​ട്ട്നാ​​യ​​യു​​ടെ പേ​​ര് സ്പോ​​​ട്ട് മി​​​നി എ​​ന്നാ​​ണ്. ഇ​​​തി​​​നു കു​​​ര​​​യ്ക്കാ​​​നും വീ​​​ടി​​​ന്‍റെ വാ​​​തി​​​ൽ തു​​​റ​​​ക്കാ​​​നു​​​മൊ​​​ക്കെ ക​​​ഴി​​​വു​​​ണ്ട്. പ​​​ക്ഷേ, ക​​​ടി​​​ക്കി​​​ല്ല. 

എ​​​ന്താ​​​യാ​​​ലും ഹോ​​​ളി​​​വു​​​ഡ് ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ​ മാ​​​ത്രം ക​​​ണ്ടി​​​ട്ടു​​​ള്ള റോ​​​ബ​​​ട്ട് നാ​​​യ ജെ​​​ഫി​​​ന്‍റെ വീ​​​ട്ടി​​​ൽ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യ​​​തി​​​ന്‍റെ അ​​​ന്പ​​​ര​​​പ്പും അ​​​ദ്ഭു​​​ത​​​വും സോ​​​ഷ്യ​​​ൽ‌​​​മീ​​​ഡി​​​യ​​​യി​​​ൽ നി​​​റ​​​യു​​​ക​​​യാ​​​ണ്.

loader