മുംബൈ: പ്രീപെയ്ഡ് മൊബൈല്‍ റീചാര്‍ജിംഗിന് പിന്‍വലിച്ച 500 രൂപ ഉപയോഗിക്കാം എന്ന മറ്റ് ടെലികോം കമ്പനികളുടെ തീരുമാനത്തിന് എതിരെ റിലയന്‍സ് ജിയോ. ഡിസംബര്‍ 15വരെയാണ് ഇത്തരം ഒരു ഓഫര്‍ ടെലികോം കമ്പനികള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. റീട്ടെയിലുകള്‍ ഇത് ദുരുപയോഗം ചെയ്യും എന്നാണ് റിലയന്‍സിന്‍റെ പരാതി.

എന്നാല്‍ സെല്ലുലാര്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഇത് ശക്തമായി നിഷേധിക്കുന്നുണ്ട്. ഉപയോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി കേന്ദ്രം ഇത്തരം ഒരു ഇടപാടിന് അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ഇവരുടെ നിലപാട്. 

എന്നാല്‍ ഇത് സംബന്ധിച്ച ജിയോയുടെ ആശങ്ക സത്യമായിരിക്കാം എന്ന് ചില വ്യവസായിക വൃത്തങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചെന്ന് ബിസിനസ് സ്റ്റാന്‍റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.