ദില്ലി: 399 രൂപയ്ക്കോ അതിനു മുകളിലോ റീചാർജ് ചെയ്താൽ 799 രൂപ തിരിച്ചു നൽകുന്ന ക്യാഷ്ബാക്ക് ഓഫറുമായി ജിയോ രംഗത്ത്. ക്യാഷ്ബാക്ക് ഓഫർ ഇടക്ക് നിർത്തിയിരുന്നു. എന്നാൽ തിരിച്ചുനൽകുന്ന തുകയിൽ ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ഓഫർ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 15 വരെയുള്ള റീചാർജുകൾക്കാണ് ഓഫർ നൽകുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

399 രൂപയ്ക്കോ അതിനു മുകളിലോ റീചാർജ് ചെയ്യുന്നവർക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 399 രൂപ ക്യാഷ് ബാക്ക് വൗച്ചറായും ലഭിക്കും. 400 രൂപ എട്ടു തവണയായി ജിയോ റീചാർജുകൾക്കായി ഉപയോഗിക്കാം. ഓരോ തവണയും 50 രൂപയുടെ ഇളവ് ലഭിക്കും. 

ജിയോ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. ആമസോൺ, പേടിഎം, ഫോൺപെ, മൊബിക്വിക്ക്, ആക്സിസ് പേ, ഫ്രീ റീചാർജ് എന്നീ വെബ്സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങാനാകും. ക്യാഷ്ബാക്ക് തുക ഡിജിറ്റൽ വോലെറ്റിലാണ് വരുന്നത്. ജിയോ ക്യാഷ്ബാക്ക് വൗച്ചർ ഫെബ്രുവരി 15നാണ് വോലെറ്റിലെത്തുക.