ദില്ലി: രാജ്യത്തെ പ്രമുഖ മൊബൈൽ സേവനദാതാവായ വോഡാഫോൺ ഇന്ത്യയിൽ വൻ വിദേശ നിക്ഷേപം. 47,700 കോടി രൂപയുടെ നിക്ഷേപം മാതൃകമ്പനി നടത്തിയിരിക്കുന്നത്. രാജ്യത്തെ നെറ്റ്‍വർക്ക് ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സ്പെട്രം ലേലത്തിൽ എടുക്കുന്നതിനും നിക്ഷേപം പ്രയോജനപ്പെടുമെന്ന് വോഡാഫോൺ ഇന്ത്യ മേധാവി അറിയിച്ചു. 

റിലയൻസ് ജിയോയെ നേരിടാണ് വോഡാഫോൺ കൂടുതൽ നിക്ഷേപം നടത്തിയതെന്നും വിലയിരുത്തലുണ്ട്. കൂടുതൽ പണമെത്തിയത് അടുത്തമാസം നടക്കുന്ന ലേലത്തിൽ കൂടുതൽ സ്പെക്രടം സ്വന്തമാക്കാൻ വോഡാഫോണിനെ സഹായിക്കും.