മുംബൈ: മുകേഷ് അംബാനിയുടെ പ്രഖ്യാപനം വീണ്ടും ഇന്ത്യന്‍ ടെലികോം മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്.നിലവിലുള്ള ഉപഭേക്താക്കള്‍ക്കും പുതുതായി കണക്ഷന്‍ എടുക്കുന്നവര്‍ക്കും ജിയോയുടെ സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി.

മുകേഷ് അംബാനി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫറിന്‍റെ ഭാഗമായാണ് സേവനം ദീര്‍ഘിപ്പിക്കുന്നതെന്ന് മുകാശ് അംബാനി പറഞ്ഞു. നോട്ട് അസാധുവാക്കിയ പ്രധാനമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായും മുകേഷ് അംബാനി മുംബൈയില്‍ പറഞ്ഞത്.

കഴിഞ്ഞ സെപ്തംബര്‍ 1ന് അവതരിപ്പിച്ച ജിയോ 83 ദിവസങ്ങള്‍ കൊണ്ട് 50 ദശലക്ഷം ഉപയോക്താക്കളെ സൃഷ്ടിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. ദില്ലി, മുംബൈ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാ-തെലുങ്കാന മേഖലയിലാണ് ജിയോ ശരിക്കും വെരുറപ്പിച്ചിരിക്കുന്നത്. ഏതാണ്ട് 25 ജിബിയോളമാണ് ഒരു ഉപയോക്താവ് ഇതുവരെ ജിയോ ഉപയോഗിച്ചത് എന്നാണ് റിലയന്‍സിന്‍റെ കണക്ക്.

എന്നാല്‍ ചില പ്രശ്നങ്ങളും ജിയോ ഈകാലയളവില്‍ തന്നെ നേരിട്ടു, മറ്റ് ടെലികോം കമ്പനികള്‍ ഇന്‍റര്‍ കണക്ഷന്‍ നല്‍കാത്തതാണ് കോളുകള്‍ കണക്ട് ചെയ്യുന്നതില്‍ പ്രശ്നമെന്ന് നേരത്തെ ജിയോ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോരിറ്റിയില്‍ ജിയോ പരാതിയിലും നല്‍കിയിരുന്നു. 

പരാതി പരിശോധിച്ച ട്രായ് എയര്‍ടെല്‍. ഐഡിയ, വോഡഫോണ്‍ കമ്പനികള്‍ക്ക് വന്‍തുക പിഴ വിധിച്ചു. ഇതിന് ശേഷം മറ്റ് കമ്പനികള്‍ ഇന്റര്‍കണക്ഷന്‍ നല്‍കി തുടങ്ങിയെങ്കിലും ജിയോയുടെ പ്രശ്നങ്ങള്‍ അവസാനിച്ചില്ല. ഇതോടൊപ്പം പ്രമുഖ ടെലികോം കമ്പനികള്‍ക്കെതിരെ റിലയന്‍സ് ജിയോ രംഗത്ത് എത്തിയിരുന്നു. 

തങ്ങള്‍ക്കെതിരെ ടെലികോം മാര്‍ക്കറ്റില്‍ മുഖ്യ എതിരാളികളായ ഐഡിയയും എയര്‍ടെല്ലും വൊഡാഫോണും ക്രമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന പരാതിയുമായി റിലയന്‍സ് ജിയോ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചിട്ടുണ്ടായിരുന്നു.

എന്നാല്‍ എന്തിനാണ് റിലയന്‍സ് തങ്ങളുടെ ഫ്രീ ഓഫര്‍ മൂന്നുമാസം കൂടി നീട്ടിയത് എന്ന ചോദ്യം  ടെലികോം വിഭാഗങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട് ഇത് സംബന്ധിച്ച് ടെലികോം വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍ ഇവയാണ്.

ടെലികോം രംഗത്ത് മറ്റ് കമ്പനികള്‍ക്ക് മുകളിലുള്ള ആധിപത്യം ഉറപ്പിക്കുക എന്നതാണ് ജിയോ ലക്ഷ്യമിടുന്നത്

ഏപ്രില്‍ 1 മുതല്‍ താരീഫ് പ്ലാനുകള്‍ ആരംഭിക്കുന്നതില്‍ പുതിയ സാമ്പത്തിക വര്‍ഷത്തിന്‍റെ ആനുകൂല്യം മുതലാക്കാം

ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക രംഗത്തെ മാന്ദ്യവസ്ഥ മറികടക്കുക