ഐപിഎല്‍ അടിച്ചുപൊളിക്കാം, 90 ദിവസത്തേക്ക് ജിയോഹോട്ട്‌സ്റ്റാര്‍ സൗജന്യം; 100 രൂപ മുടക്കുമ്പോള്‍ ഡാറ്റയും ലഭ്യം

ഐപിഎല്‍ പ്രേമികളെ ലക്ഷ്യംവച്ച് ജിയോഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനോടെ റിലയന്‍സ് ജിയോയുടെ പുതിയ റീച്ചാര്‍ജ് പാക്ക് എത്തി 

Jio launches Rs 100 plan which offering free JioHotstar subscription for 90 days 5gb data

മുംബൈ: ഐപിഎല്‍ പ്രേമികളെ ലക്ഷ്യംവച്ച് പുതിയ പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാന്‍ പുറത്തിറക്കി റിലയന്‍സ് ജിയോ. ഡാറ്റാ ഒണ്‍ലി റീച്ചാര്‍ജ് പ്ലാനായ ഈ പാക്കില്‍ 90 ദിവസത്തേക്ക് ജിയോഹോട്ട്‌സ്റ്റാര്‍ (JioHotstar) സബ്‌സ്‌ക്രിപ്ഷനും അഞ്ച് ജിബി ഡാറ്റയും 100 രൂപയ്ക്ക് ലഭിക്കും. ഈ റീച്ചാര്‍ജ് പാക്കേജിനെ കുറിച്ച് വിശദമായി അറിയാം. 

90 ദിവസം വാലിഡിറ്റി വരുന്ന പുതിയ 100 രൂപ റീച്ചാര്‍ജ് പാക്ക് ജിയോ ഡോട്ട്‌ കോമില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 149 രൂപയ്ക്ക് 90 ദിവസ വാലിഡിറ്റി നല്‍കുന്ന സാധാരണ ജിയോഹോട്‌സ്റ്റാര്‍ പ്ലാനില്‍ നിന്ന് വ്യത്യാസങ്ങളുണ്ട് പുത്തന്‍ 100 രൂപ പാക്കിന്. 149 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണില്‍ ലിമിറ്റഡ് ആക്സസ് മാത്രമാണ് ലഭിച്ചിരുന്നതെങ്കില്‍, പുതിയ 100 രൂപ പാക്കില്‍ വെബ്‌ സീരീസുകളും സിനിമകളും ഐപിഎല്‍ ഉള്‍പ്പടെയുള്ള തത്സമയ കായിക വിനോദങ്ങളും 1080p റെസലൂഷനില്‍ സ്മാര്‍ട്ട്‌ഫോണിലും സ്മാര്‍ട്ട്‌ ടിവിയിലും സ്ട്രീം ചെയ്യാം. അഞ്ച് ജിബി 4ജി/5ജി ഡാറ്റ ഈ പ്ലാനിനൊപ്പം ആസ്വദിക്കാം. 

എന്നാല്‍ 90 ദിവസത്തെ വാലിഡിറ്റിയില്‍ വരുന്ന 100 രൂപ റീച്ചാര്‍ജില്‍ കോള്‍, എസ്എംഎസ് ആനുകൂല്യങ്ങള്‍ ജിയോ നല്‍കുന്നില്ല. കോളിനും എസ്എംഎസിനും യൂസര്‍മാര്‍ ഏതെങ്കിലുമൊരു ബേസ് പ്ലാനിനെ ആശ്രയിക്കേണ്ടിവരും. ഇന്ത്യയില്‍ ഐപിഎല്‍ 2025 സീസണ്‍ സ്ട്രീമിങ് ചെയ്യുന്ന ഏക പ്ലാറ്റ്‌ഫോമാണ് ജിയോഹോട്ട്‌സ്റ്റാര്‍. സൗജന്യമായല്ല, പകരം പണം നല്‍കി മാത്രമേ ഇത്തവണ ഐപിഎല്‍ ലൈവ് സ്ട്രീമിങ് ജിയോഹോട്ട്‌സ്റ്റാറില്‍ ആരാധകര്‍ക്ക് കാണാന്‍ കഴിയൂ. ഐപിഎൽ പതിനെട്ടാം സീസണ് മാർച്ച് 22ന് കൊൽക്കത്തയിലാണ് തുടക്കമാകുന്നത്. മെയ് 25ന് കൊല്‍ക്കത്ത തന്നെ കിരീടപ്പോരാട്ടത്തിനും വേദിയാവും. 

നിലവിലുണ്ടായിരുന്ന ജിയോ സിനിമയും ഡിസ്‌നി + ഹോട്ട്‌സ്റ്റാറും തമ്മില്‍ ലയിച്ചാണ് ജിയോഹോട്ട്‌സ്റ്റാര്‍ എന്ന പുതിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം നിലവില്‍ വന്നത്. 

Read more: ക്രിക്കറ്റ് ആഘോഷമാക്കാം; ജിയോഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ സഹിതം പുതിയ റീച്ചാര്‍ജ് അവതരിപ്പിച്ച് ജിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios