Asianet News MalayalamAsianet News Malayalam

വരിക്കാരെ കൂടെ നിര്‍ത്താന്‍ ഡേറ്റ 'വാരിക്കോരി' നല്‍കി ജിയോ; ഓഫറുകള്‍ അറിയാം

പുതിയ ഐയുസി ചാര്‍ജ് വന്നതോടെ റിലയന്‍സ് ഉപയോക്താക്കള്‍ക്കു മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കാന്‍ പണം നല്‍കേണ്ടി വന്നതിനെത്തുടര്‍ന്നാണ് കൂടുതല്‍ ഡേറ്റ പ്ലാന്‍ വന്നിരിക്കുന്നത്.

jio new data offers for customers
Author
Kochi, First Published Nov 15, 2019, 8:42 AM IST

തിരുവനന്തപുരം: കുറച്ച് രൂപയ്ക്ക് ഏറ്റവും കൂടുതല്‍ ഡാറ്റ ലഭിക്കുമ്പോള്‍, ആളുകളുടെ മനസ്സിലേക്കു കടന്നു വരുന്ന ടെലികോം ഓപ്പറേറ്ററാണ് റിലയന്‍സ് ജിയോ. റിലയന്‍സ് ജിയോയില്‍ പ്രീപെയ്ഡ് പോര്‍ട്ട്‌ഫോളിയോയില്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ ഡാറ്റ വാഗ്ദാനം ചെയ്യുന്ന ചില പ്ലാനുകള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നു. പുതിയ ഐയുസി ചാര്‍ജ് വന്നതോടെ റിലയന്‍സ് ഉപയോക്താക്കള്‍ക്കു മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കാന്‍ പണം നല്‍കേണ്ടി വന്നതിനെത്തുടര്‍ന്നാണ് കൂടുതല്‍ ഡേറ്റ പ്ലാന്‍ വന്നിരിക്കുന്നത്.

റിലയന്‍സ് ജിയോയുടെ 444 രൂപ ഓള്‍ഇന്‍വണ്‍ പ്രീപെയ്ഡ് പ്ലാന്‍

റിലയന്‍സ് ജിയോയുടെ 444 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പുതിയ ഐയുസി റീചാര്‍ജുകള്‍ അവതരിപ്പിച്ചതിന് ശേഷം വിപണിയിലെത്തിയ ഏറ്റവും പുതിയ ഓഫറുകളില്‍ ഒന്നാണ്. ഈ പ്ലാന്‍ 84 ദിവസത്തെ വാലിടിറ്റി വാഗ്ദാനം ചെയ്യുന്നു, കൂടാതെ ആകെയുള്ള 168 ജിബി ഡാറ്റ പ്രതിദിനം 2 ജിബി ഡാറ്റയിലേക്ക് മാറ്റിത്തരുന്നു.

കൂടാതെ റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കിലേക്കുള്ള പരിധിയില്ലാത്ത കോളുകള്‍ക്കൊപ്പം 1,000 ഐയുസി മിനിറ്റ് അല്ലെങ്കില്‍ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഈ പ്ലാനില്‍ കുറച്ച് സമയത്തേക്ക് വരിക്കാര്‍ക്ക് 44 രൂപ പേടിഎം കിഴിവ് ലഭിക്കും.

399 രൂപ പ്രീപെയ്ഡ് പ്ലാന്‍ റിലയന്‍സ് ജിയോ

ഈ പ്രീപെയ്ഡ് പ്ലാന്‍ റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് അനുയോജ്യമാണ്. പ്രതിദിനം 1.5 ജിബി ഡാറ്റ ഉപയോഗിക്കുന്നവര്‍ക്ക് ഇതിനൊപ്പം, സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കിലേക്ക് പരിധിയില്ലാത്ത കോളുകള്‍ ലഭിക്കും. എന്നാല്‍ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് ബണ്ടില്‍ കോളുകളൊന്നുമില്ല. വരിക്കാര്‍ക്ക് പ്രതിദിനം 100 എസ്എംഎസും ലഭിക്കും, ഈ പ്രീപെയ്ഡ് പ്ലാനിന്റെ സാധുതയും 84 ദിവസമാണ്. എന്നിരുന്നാലും, വരിക്കാര്‍ക്ക് ഐയുസി ടോക്ക് ടൈം വൗച്ചറുകള്‍ ഈ പ്ലാന്‍ ഉപയോഗിച്ച് ലഭിക്കും, ഇത് 10 രൂപ പ്രാഥമിക വിലയില്‍ ലഭ്യമാണ്.

റിലയന്‍സ് ജിയോയുടെ 1,699 രൂപ പ്രീപെയ്ഡ് പ്ലാന്‍

വര്‍ഷം മുഴുവനും വീണ്ടും വീണ്ടും ചാര്‍ജ് ചെയ്യുന്ന പ്രശ്‌നം ഒഴിവാക്കാന്‍ സഹായിക്കുന്ന പ്ലാനാണിത്. 1,699 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 365 ദിവസത്തെ സാധുതയുണ്ട്, കൂടാതെ പ്രതിദിനം 1.5 ജിബി ഡാറ്റയും റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കിലേക്കുള്ള പരിധിയില്ലാത്ത കോളുകളും ലഭിക്കുന്നു, എന്നാല്‍ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് കോളുകളൊന്നുമില്ല. പ്രതിദിനം 100 എസ്എംഎസിന്റെ അധിക ആനുകൂല്യവുമുണ്ട്.

299 രൂപ പ്രീപെയ്ഡ് പ്ലാന്‍

299 രൂപ പ്രീപെയ്ഡ് പ്ലാന്‍ അല്പം വ്യത്യസ്തമായ ഓഫറാണ്, കൂടാതെ സിനിമകളോ ടിവി സീരീസുകളോ കാണുന്നതിന് കൂടുതല്‍ ദൈനംദിന ഡാറ്റ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ അനുയോജ്യമാണ്. 299 രൂപ പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു, ഇതിന് 28 ദിവസത്തെ സാധുതയുണ്ട്. ഈ പ്ലാന്‍ പ്രതിദിനം 100 എസ്എംഎസും റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കിലേക്ക് പരിധിയില്ലാത്ത കോളുകളും വാഗ്ദാനം ചെയ്യുന്നു.

498 രൂപ പ്രീപെയ്ഡ് പ്ലാന്‍

498 രൂപ പ്രീപെയ്ഡ് പ്ലാന്‍ വളരെ ദീര്‍ഘകാല ഓഫറുകള്‍ക്കായി തിരയുന്ന ഒരാള്‍ക്ക് തികച്ചും അനുയോജ്യമാണ്. 91 ദിവസത്തെ സാധുതയുള്ള പ്ലാനില്‍ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. പ്ലാനില്‍ പ്രതിദിനം 100 എസ്എംഎസും റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കിലേക്ക് പരിധിയില്ലാത്ത കോളുകളും വാഗ്ദാനം ചെയ്യുന്നു, എന്നാല്‍ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക്, വരിക്കാര്‍ ഐയുസി ടോക്ക് ടൈം വൗച്ചറുകള്‍ ഉപയോഗിച്ച് അവരുടെ നമ്പര്‍ ടോപ്പ് അപ്പ് ചെയ്യണം.

Follow Us:
Download App:
  • android
  • ios