ദിവസം ഒരു ജിബി നെറ്റും ഫ്രീകോളും എന്നതാണ് ഇപ്പോള്‍ എല്ലാവരുടെയും ആവശ്യം. അതില്‍ ഉപയോക്താവിന് തൃപ്തി നല്കുന്ന തരത്തിലാണ് രാജ്യത്തെ സര്‍വീസ് പ്രോവൈഡര്‍മാരുടെ ഓഫറുകള്‍. എന്നാല്‍ ഈ ഓഫറുകളില്‍ ഏതാണ് അത് തിരിച്ചറിയാന്‍ ഒഫറുകളെക്കുറിച്ച് വിശദമായി അറിയണം ഇതാ രാജ്യത്തെ പ്രമുഖ സർവീസ് പ്രൊവൈഡർമാരുടെ ഒരു ജിബി പ്ലാനുകൾ ചുവടെ
ജിയോ
പ്രതിദിന 1 ജിബി പ്ലാനുകളിൽ ഏറ്റവും വിപുലമായ നിര ജിയോയുടേതാണ്. വാലിഡിറ്റിയിൽ സ്വാഭാവികമായ വ്യത്യാസങ്ങളോടെയാണ് ഈ പ്ലാനുകൾ. 309 രൂപയുടെ പ്ലാൻ 49 ദിവസത്തെയും, 399 രൂപയുടേത് 70 ദിവസത്തെയും വാലിഡിറ്റി നൽകും. 459 രൂപയുടെ പ്ലാനിൽ ദിവസേന 1 ജിബി എന്ന കണക്കിൽ 84 ദിവസത്തേക്ക് 84 ജിബി ഡാറ്റ ലഭിക്കും. 499 രൂപയുടേതിന് 91 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. സൗജന്യ കോളുകൾ, എസ്എംഎസുകൾ, ജിയോ ആപ്പുകളുടെ സൗജന്യ ഉപയോഗം എന്നിവകൂടി അടങ്ങുന്നതാണ് ജിയോയുടെ പ്ലാനുകൾ.
എയർടെൽ
എയർടെലിന്റെ 399 രൂപ പ്ലാനിൽ 70 ദിവസത്തേക്ക് ദിവസേന 1 ജിബി ഡാറ്റ ലഭിക്കും. ലോക്കൽ, എസ്ടിഡി കോളുകളും ചെയ്യാം. 448 രൂപയുടെ പ്ലാനിൽ ഇതേ വാലിഡിറ്റിയാണുള്ളത്. എന്നാൽ കോളുകൾക്കൊപ്പം റോമിംഗിലും സൗജന്യം ലഭിക്കും. ദിവസേന 100 എസ്എംഎസും സൗജന്യമായി അയയ്ക്കാം. ഡാറ്റ ഉപയോഗം കൂടുതലുള്ളവർക്ക് 349 രൂപയുടെ പ്ലാനിൽ പ്രതിദിനം ഒന്നര ജിബി ഡാറ്റ ലഭിക്കും. 28 ദിവസമാണ് വാലിഡിറ്റി. എയർടെലിന്റെ എല്ലാ പ്ലാനുകളിലും സൗജന്യ വോയ്സ് കോളുകൾ പരിധിയുള്ളതാണ്. ദിവസം 250 മിനിറ്റും, ആഴ്ചയിൽ 1,000 മിനിറ്റും മാത്രമേ സൗജന്യ കോൾ ലഭ്യമാകൂ.
വോഡഫോണ്‍
348 രൂപയുടെയും 392 രൂപയുടെയും പ്ലാനുകളാണ് വോഡഫോണ്‍ നൽകുന്നത്. രണ്ടിനും 28 ദിവസമാണ് വാലിഡിറ്റി. 1 ജിബി ഡാറ്റയ്ക്കൊപ്പം സൗജന്യ അണ്‍ലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ വിളിക്കാം. 392 രൂപയുടെ പ്ലാനിൽ റോമിംഗിലും സൗജന്യം ബാധകമാണ്. 348 രൂപയുടെ പ്ലാനിൽ ഡൽഹിക്കു പുറത്തുള്ള സർക്കിളുകളിൽ ദിവസേന ഒന്നര ജിബി ഡാറ്റ നൽകുന്നുണ്ട്.
ബിഎസ്എൻഎൽ
ജിയോയുടെ വെല്ലുവിളി നേരിടാൻ 429 രൂപയുടെ പ്ലാനുമായാണ് ബിഎസ്എൻഎൽ എത്തുന്നത്. 90 ദിവസത്തെ വാലിഡിറ്റിയോടെ 90 ജിബി ഡാറ്റയാണ് ഇതിലൂടെ ലഭിക്കുക- പ്രതിദിനം ഒരു ജിബി. ഏതു നെറ്റ് വർക്കിലേക്കും അണ്‍ലിമിറ്റഡ് ഫ്രീ കോളുകളും ലഭിക്കും.
ഐഡിയ
28 ദിവസത്തെ വാലിഡിറ്റിയാണ് ഐഡിയ 357 രൂപയുടെ പ്ലാനിലൂടെ നൽകുന്നത്. പ്രതിദിനം ഒരു ജിബി ഡാറ്റ, 100 സൗജന്യ എസ്എംഎസ് എന്നിവയും ലഭിക്കും. ഇതേ ബെനിഫിറ്റുകളോടെ 70 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന 498 രൂപയുടെ പ്ലാനും ഐഡിയ നൽകുന്നുണ്ട്.
എന്തായാലും ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാം.
പ്രത്യേകം ശ്രദ്ധിക്കുക- അതത് കമ്പനികളുടെ വെബ്സൈറ്റുകളിൽനിന്നാണ് വിവരങ്ങള്‍, മാറ്റങ്ങൾക്കു വിധേയം. വിവരങ്ങൾ അതതു വെബ്സൈറ്റുകളിൽ ഒത്തുനോക്കി ഉറപ്പുവരുത്തണം.
