വരാനിരിക്കുന്ന എല്ലാ ലാവ ഡിവൈസുകള്‍ക്കും ഇനിമുതല്‍ രണ്ട് വര്‍ഷം വാറണ്ടി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കമ്പനി രണ്ട് വര്‍ഷത്തെ അധിക സര്‍വ്വീസ് വാറണ്ടി നല്‍കാന്‍ തീരുമാനിച്ചത്. ആഗസ്റ്റ് 26 ന് ശേഷം വാങ്ങുന്ന ലാവയുടെ എല്ലാ സ്മാര്‍ട്‌ഫോണുകള്‍ക്കും ഫീച്ചര്‍ ഫോണുകള്‍ക്കും ഈ ഓഫര്‍ ലഭ്യമാകും.

നിലവില്‍ ലാവ സ്മാര്‍ട്‌ഫോണുകള്‍ക്കും ഫീച്ചര്‍ ഫോണുകളുടേയും ഘടകഭാഗങ്ങള്‍ക്ക് ആറ് മാസത്തെ വാറണ്ടിയും ടച്ച് സ്‌ക്രീന്‍ പാഡിന് ഒരു വര്‍ഷം വാറണ്ടിയും കമ്പനി നല്‍കുന്നുണ്ട്. രാജ്യത്ത് രണ്ട് വര്‍ഷം സര്‍വീസ് വാറണ്ടി നല്‍കുന്ന ആദ്യത്തെ ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ ബ്രാന്റ് ആണ് തങ്ങളെന്ന് ലാവ അവകാശപ്പെടുന്നു.

ഇത് ഓരോ ഘട്ടത്തിലും ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയ്ക്ക് തങ്ങള്‍ നല്‍കുന്ന ശ്രദ്ധയുടേയും പ്രാധാന്യത്തിന്റേയും തെളിവാണെന്നും കമ്പനി പറയുന്നു. അടുത്തിടെയാണ് 7,999 രൂപയുടെ ലാവ എ93 3ജി സ്മാര്‍ട്‌ഫോണ്‍, കമ്പനി പുറത്തിറക്കിയത്. രാജ്യവ്യാപകമായി 1000ല്‍ അധികം സര്‍വ്വീസ് സെന്ററുകള്‍ ലാവയ്ക്ക് ഉണ്ട്.