Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ പോണ്‍ കണ്ടാല്‍ എന്ത് ശിക്ഷ കിട്ടും; ഇതാണ് ഉത്തരം

നിലവില്‍ പോണ്‍ സൈറ്റുകള്‍ക്ക് നിരോധനം ഉണ്ടെങ്കിലും അടുത്തിടെ പുറത്തുവന്ന പല അന്താരാഷ്ട്ര പോണ്‍ സൈറ്റുകളുടെയും  വാര്‍ഷിക ഡാറ്റ പ്രകാരം ഇന്ത്യയിലെ പോണ്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വലിയ മാറ്റം ഇല്ല

Legality of recent ban on Pornography in India
Author
New Delhi, First Published Dec 17, 2018, 9:26 PM IST

ദില്ലി: 2018 ല്‍ ഇന്ത്യന്‍ ഇന്‍റര്‍നെറ്റ് ലോകത്ത് നടന്ന ഏറ്റവും വലിയ സംഗതികളില്‍ ഒന്നാണ് പോണ്‍ സൈറ്റുകളുടെ നിരോധനം. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് 827 പോണ്‍സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം ടെലികോം സേവനദാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയില്‍ ഓണ്‍ലൈന്‍ പോണിന് ഏതാണ്ട് വിലങ്ങുവീണ അവസ്ഥയിലാണ്. എന്നാല്‍ ഈ നിരോധിത സൈറ്റുകള്‍ കാണുന്ന വ്യക്തികള്‍ക്ക് എന്തെങ്കിലും നിയമനടപടി നേരിടേണ്ടി വരുമോ....?  ഈ ചോദ്യത്തിന് ഇതാ ചില ഉത്തരങ്ങള്‍.

നിലവില്‍ പോണ്‍ സൈറ്റുകള്‍ക്ക് നിരോധനം ഉണ്ടെങ്കിലും അടുത്തിടെ പുറത്തുവന്ന പല അന്താരാഷ്ട്ര പോണ്‍ സൈറ്റുകളുടെ വാര്‍ഷിക ഡാറ്റ പ്രകാരം ഇന്ത്യയിലെ പോണ്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വലിയ മാറ്റം ഇല്ല. എന്താണ് അതിന് കാരണം. വെര്‍ച്വല്‍ പ്രോട്ടോക്കോള്‍ നെറ്റ്‌വര്‍ക്കുകള്‍ (വിപിഎന്‍) അല്ലെങ്കില്‍ പ്രോക്സികള്‍ ഉപയോഗിച്ച് ഈ വെബ്സൈറ്റുകള്‍ നിരോധിച്ച സേവനദാതാവിന്റെ സര്‍വീസിലൂടെ സന്ദര്‍ശിക്കുന്നത് തന്നെ. ഇത് ശരിക്കും നിയമവിരുദ്ധമായ നടപടിയാണ്. ഇതിന് ശിക്ഷയുണ്ടോ?

എന്നാല്‍ സുപ്രധാനമായ കാര്യം ഇന്നും ഇന്ത്യന്‍ നിയമപ്രകാരം നിങ്ങള്‍ വീട്ടിലിരുന്ന് പോണ്‍ കണ്ടാല്‍ അതിന് ശിക്ഷ നല്‍കുന്ന നിയമം ഇല്ലെന്നാണ്. എന്നാല്‍, നിങ്ങള്‍ ഇത് കാണുന്നില്ലെന്നത് ഉറുപ്പ് വരുത്തേണ്ടത് നിങ്ങളുടെ ഇന്‍റര്‍നെറ്റ് സേവനദാതാക്കളുടെ ഉത്തരവാദിത്വമാണ്. അതായത് നേരിട്ട് ഉപയോക്താക്കള്‍ ഇതില്‍ കുറ്റക്കാരല്ല. നിരോധിക്കപ്പെട്ട പോണ്‍ സൈറ്റുകള്‍ അവര്‍ക്കു വേണമെങ്കില്‍, സാധിക്കുമെങ്കില്‍ സന്ദര്‍ശിക്കുന്നത് കുറ്റകരമല്ല. എന്നാല്‍, ഇത്തരം അശ്ലീല ഉള്ളടക്കം ഇന്റര്‍നെറ്റ് കണക്‌ഷനില്‍ ലഭ്യമാണെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000 സെക്ഷന്‍ 25 പ്രകാരം സേവനദാതാവിന്റെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യാന്‍ ടെലികോം മന്ത്രാലയത്തിന് അനുവാദമുണ്ട്.

എന്നാല്‍ പോണ്‍ സൈബര്‍ കഫെയിലും മറ്റും പോണ്‍ കാണുന്നതും ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. 2011ല്‍ ടെലികോം മന്ത്രാലയം പുറത്തിറക്കിയ നിയമാവലി പ്രകാരം പോണ്‍ പൊതു സ്ഥലത്ത് കാണുന്നത് കുറ്റകരമാണ്. സൈബര്‍ കഫെകള്‍ ഇതിന്റെ പരിധിയില്‍ വരും. ബ്ലോക്കു ചെയ്യപ്പെട്ട വെബ്‌സൈറ്റുകള്‍ സൈബര്‍ കഫെയിലിരുന്ന് ബ്രൗസുചെയ്താല്‍ അത് തടവ് കിട്ടാവുന്ന തെറ്റാണ്.

അത് കൊണ്ട് പോണ്‍ കാണുന്നവന്‍ രക്ഷപ്പെടുമെന്ന് കരുതരുത്. ഇന്ത്യയുടെ ഐടി ആക്ട് പ്രകാരം കുട്ടികളുടെ പോണ്‍ പ്രസിദ്ധീകരിച്ചാലും, പ്രചരിപ്പിച്ചാലും അഞ്ചുവര്‍ഷം വരെ ജയില്‍ ശിക്ഷയും. പത്തു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ശിക്ഷയാണ്. ഇത് രണ്ടാമതൊരിക്കല്‍ കൂടെ ആവര്‍ത്തിച്ചാല്‍ തടവ് ഏഴു വര്‍ഷമായി വര്‍ധിക്കും. പിഴ പത്തു ലക്ഷം രൂപ വീണ്ടും ഒടുക്കുകയും ചെയ്യണം. ചൈല്‍ഡ് പോണോഗ്രാഫി പ്രസിദ്ധികരിക്കുന്നതും കാണുന്നതും ഗൗരവമുള്ള കുറ്റമായാണ് നിയമം കാണുന്നത്.

അതായത് നിരോധിക്കപ്പെട്ടതോ അല്ലാത്തതോ എന്ന് വ്യത്യാസം ഇല്ലാതെ ചൈല്‍ഡ് പോണ്‍ കണ്ടാല്‍ ഈ ശിക്ഷയ്ക്ക് അര്‍ഹനാണ് എന്ന് ഉറപ്പ്. മേല്‍പ്പറഞ്ഞ . . ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി തന്നെ വന്നത് ഡെറാഡൂണിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി സീനിയര്‍ വിദ്യാര്‍ഥികളാല്‍ മാനഭംഗം ചെയ്യപ്പെടുകയും തുടര്‍ന്ന് കേസിലെ പ്രതികൾ അവർ ഓണ്‍ലൈനായി പോണ്‍ കണ്ടിരുന്നതായി സമ്മതിക്കുകയും ചെയ്തത് മൂലമാണെന്ന് അറിയുക. 
 

Follow Us:
Download App:
  • android
  • ios