എല്‍ജി വി20 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ എത്തുന്നു. തിങ്കളാഴ്ചയാണ് വി20 ഇന്ത്യയില്‍ എത്തുന്ന വി20യുടെ വില സംബന്ധിച്ച കാര്യങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ സെപ്തംബറില്‍ കൊറിയയിലാണ് ആദ്യമായി ഈ ഫോണ്‍ ഇറക്കിയത്. എന്നാല്‍ അനൗദ്യോഗികമായ വിവരങ്ങള്‍ പ്രകാരം വി20ക്ക് ഇന്ത്യന്‍ വിപണിയില്‍ 54,999 രൂപയ്ക്കും 60,000 രൂപയ്ക്കും ഇടയിലാണ് വില വരുക.

5.7 ഇഞ്ച് ക്യൂഎച്ച്ഡി ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. ഐപിഎസ് ക്വാളിറ്റിയുള്ള ഡിസ്പ്ലേയുടെ റെസല്യൂഷന്‍ 1440X2560 പിക്സലാണ്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 820 എസ്ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇതിലുള്ളത്. 4ജിബിയാണ് റാം ശേഷി. 

16എംപിയാണ് ഫോണിന്‍റെ പ്രധാന ക്യാമറ. സെല്‍ഫി ക്യാമറ 8 എംപിയാണ്. 32 ജിബിയിലും, 64 ജിബിയിലും ഇന്‍ബില്‍ട്ട് മെമ്മറിയുള്ള രണ്ട് പതിപ്പുകള്‍ വി20ക്കുണ്ട്. ഒപ്പം മെമ്മറി കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ മെമ്മറി വര്‍ദ്ധിപ്പിക്കാം.

3200 എംഎഎച്ചാണ് ബാറ്ററി ശേഷി എന്നത് എല്‍ജി പ്രേമികളുടെ നെറ്റിചുളിക്കുന്ന വി20 യുടെ ഏക പ്രത്യേകതയാണ്. എന്നാല്‍ 4ജി സപ്പോര്‍ട്ടുള്ള ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധേയ പ്രകടനം നടത്തും എന്നാണ് എല്‍ജിയുടെ പ്രതീക്ഷ.