ചൈനീസ് ഫോണുകളുടെ ആധിപത്യത്തില്‍ വിപണിയില്‍ കടുത്ത മത്സരമാണ് എല്‍.ജി അഭിമുഖീകരിക്കുന്നത്. ഫ്ലാഗ്ഷിപ്പ് മോഡലുകളും മിഡില്‍ എന്‍റ് ഗാഡ്ജറ്റുകളുമായി ഈ മത്സരത്തില്‍ സജീവമാകുകയാണ് എല്‍ജി. എല്‍ജി തങ്ങളുടെ ജി6 പുറത്തിറക്കിയത് ഈ വര്‍ഷമാദ്യമാണ്. എ

ന്നാല്‍ സാംസങ്ങ് ഗാലക്സി 58 വിപണിയില്‍ എത്തിയതോടെ ജി സിക്സിന് വിപണി മൂല്യം ഇടഞ്ഞിരുന്നു. വീണ്ടും ഉപഭോക്താക്കളുടെ ഇഷ്ടം സമ്പാദിക്കാന്‍ പുതിയ ഫീച്ചറുകളുമായ് എല്‍ജിയുടെ വി30 പുറത്തിറങ്ങുന്നത്. സെപ്തംബര്‍ 21ന് വിപണിയില്‍ പ്രതീക്ഷിക്കാവുന്ന ഫോണിന്‍റെ വില സംബന്ധിച്ച സൂചനകള്‍ ഒന്നും ഇല്ലെങ്കിലും. 20000-3000 റേഞ്ചില്‍ വില പ്രതീക്ഷിക്കുന്നു.

ആറിഞ്ച് നീളമുള്ള ബ്രൈറ്റ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 2 കെ റെസലൂഷനാണ് ഫോണിന്‍റെ സ്ക്രീനിനുള്ളത്. 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് ന്യൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വി30 പ്രവര്‍ത്തിക്കുന്നത്. 16 എംപി ഇരട്ട ക്യാമറയാണ് വി30ക്കുള്ളത്. 5 എംപിയാണ് മുന്‍ ക്യാമറ. എല്‍ ജി ജി6 നെക്കാളും നല്ല ക്യാമറ അനുഭവമായിരിക്കും വി30 യിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക.

ചെറിയ വെളിച്ചെത്തിലും ക്യാമറ നന്നായി പ്രവര്‍ത്തിക്കും. ഇതിന്‍റെ 3300 എംഎഎച്ച് ബാറ്ററി ദിവസം മുഴുവനും ഫോണിന് ചാര്‍ജ് നല്‍കും. എല്‍ജി ജി6 ന്‍റെ നല്ല പിന്‍ഗാമിയാണ് എല്‍വി30 എന്ന് ഉറപ്പിച്ച് പറയാം.