Asianet News MalayalamAsianet News Malayalam

എല്‍ജി എക്സ് സ്ക്രീന്‍ ഫോണ്‍ ഇന്ത്യയില്‍

LG X Screen launched in India: Key specifications and price
Author
New Delhi, First Published Jul 18, 2016, 4:38 PM IST

എല്‍ജി എക്സ് സ്ക്രീന്‍ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 12,990 രൂപയാണ് ഈ ഫോണിന്‍റെ വില. ഡബിള്‍ സ്ക്രീനോടെ എത്തുന്ന ഫോണ്‍ സ്നാപ് ഡീല്‍ വഴിയാണ് ജൂലൈ 20 മുതല്‍ വാങ്ങുവാന്‍ സാധിക്കുക. എല്‍ജി എക്സ് വാങ്ങുന്നവര്‍ക്ക് 45 ദിവസം ഹംഗാമ വീഡിയോ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം.  എല്‍ജി എക്സ് സ്ക്രീന്‍റെ  വാങ്ങുന്ന വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് ഡബിള്‍ഡാറ്റ ഓഫറും എല്‍ജി നല്‍കും.

സ്ത്രീ സുരക്ഷ മുന്‍കൂട്ടി കണ്ട് പാനിക്ക് ബട്ടണ്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് എല്‍.ജി പറയുന്നത്. 4.93 ഇഞ്ചാണ് എല്‍ജി എക്സ് സ്ക്രീന്‍റെ സ്ക്രീന്‍ വലിപ്പം. 1.7 ഇതിന്‍റെ രണ്ടാം സ്ക്രീന്‍റെ വലിപ്പമാണ്. രണ്ടാം സ്ക്രീന്‍റെ റെസല്യൂഷന്‍ 520 x 80 പിക്സലാണ്.

1.2 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ ക്യൂവല്‍കോം പ്രോസ്സറാണ് ഈ ഫോണിന്‍റെ ശക്തി. 2ജിബിയാണ് റാം ശേഷി. 16ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ്. 13എംപിയാണ് ഈ ഫോണിന്‍റെ പ്രധാന ക്യാമറ. 2,300 എംഎഎച്ചാണ് ബാറ്ററി ശേഷി. 

Follow Us:
Download App:
  • android
  • ios