മുന്‍പ് ഐഫോണ്‍ പ്രശ്നത്തില്‍ ആപ്പിളും അമേരിക്കന്‍ ഫെഡറല്‍ അന്വേഷണം ഏജന്‍സിയും തമ്മില്‍ തര്‍ക്കം നടന്ന കാലത്ത് ആപ്പിള്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തയാളാണ് ട്രംപ്. അന്ന് ആപ്പിള്‍ സിഇഒ ടിംകുക്ക് പരോക്ഷമായി ട്രംപിനെ കളിയാക്കിയിരുന്നു. എന്നാല്‍ തന്നെ ടിം ഇപ്പോള്‍ ഇങ്ങോട്ട് വിളിച്ചു എന്നാണ് ട്രംപ് പറയുന്നത്.

ടിം കുക്ക് വിളിച്ചപ്പോള്‍ ആപ്പിളിന്‍റെ ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും അമേരിക്കയില്‍ പ്ലാന്‍റ് നിര്‍മ്മിച്ച് ഉത്പാദിപ്പിക്കാന്‍ ആവശ്യപ്പെട്ടതായി ട്രംപ് പറയുന്നു. ആപ്പിള്‍ ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉത്പന്നങ്ങളുടെ 85 ശതമാനത്തില്‍ ഏറെ ഇപ്പോള്‍ ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലാണ് നിര്‍മ്മിക്കുന്നത്. 

ആപ്പിള്‍ പുതിയ അവസ്ഥയില്‍ അമേരിക്കയില്‍ തന്നെ ഐഫോണ്‍ ഉത്പാദനം നടത്താനുള്ള സാധ്യതകള്‍ തേടുന്നു എന്നാണ് റിപ്പോര്‍ട്ട്. അതിന് ഇടയിലാണ് പുതിയ ട്രംപിന്‍റെ ആവശ്യം.