Asianet News MalayalamAsianet News Malayalam

ലോക മാതൃഭാഷ ദിനത്തില്‍ മലയാളത്തിന് പുതിയ ഫോണ്ട് 'ഗായത്രി'

ഗായത്രി ഫോണ്ടിന്‍റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത് ബിനോയ് ഡൊമിനിക് ആണ്. ഓപ്പണ്‍ടൈപ്പ് എഞ്ചിനീയര്‍ കാവ്യ മനോഹര്‍ ആണ്

malayalam unicode get new phone gayathri
Author
Kerala, First Published Feb 21, 2019, 2:00 PM IST

തിരുവനന്തപുരം: സ്വതന്ത്ര്യ മലയാളം കമ്പ്യൂട്ടിംഗിന്‍റെ ഏറ്റവും പുതിയ ഫോണ്ട് പുറത്തിറങ്ങി. ഗായത്രിയെന്നാണ് ഫോണ്ട്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ വ്യാഴാഴ്ചയാണ് ഫോണ്ട് പ്രകാശനം ചെയ്തത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സാമ്പത്തികസഹകരണത്തോടെ നിർമിച്ച ഈ ഫോണ്ട് ലോക മാതൃഭാഷാദിനത്തിനോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്. 

ഗായത്രി ഫോണ്ടിന്‍റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത് ബിനോയ് ഡൊമിനിക് ആണ്. ഓപ്പണ്‍ടൈപ്പ് എഞ്ചിനീയര്‍ കാവ്യ മനോഹര്‍ ആണ്. ഫോണ്ട് രൂപകല്‍പ്പന ഏകോപിപ്പിച്ചത് സന്തോഷ് തോട്ടിങ്ങലാണ്.. ഡോ വി ആർ പ്രബോധചന്ദ്രൻ നായർ ആണ് പ്രകാശനം നിർവഹിച്ചത്. ഡോ. എ പി കുട്ടികൃഷ്ണൻ സ്വീകരിച്ചു. 

തലക്കെട്ടുകൾക്കുപയോഗിക്കാവുന്ന വിധത്തിൽ വലിയ അക്ഷരങ്ങൾക്കു വേണ്ടി പാകപ്പെടുത്തിയതാണ് ഗായത്രിയുടെ രൂപകല്പന. കൂട്ടക്ഷരങ്ങൾ പരമാവധി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ലിപിസഞ്ചയമാണ് ഗായത്രി.  ഇതിന് മുന്‍പ് തന്നെ 12ഒളം വിവിധ ഫോണ്ടുകള്‍ സ്വതന്ത്ര്യ മലയാളം കമ്പ്യൂട്ടിംഗ് കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്.

ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യാന്‍

Follow Us:
Download App:
  • android
  • ios