ഒരു മനുഷ്യന് ദേഷ്യം വന്നാല്‍ എന്തൊക്കെ ചെയ്യും? ഇതിന്റെ ഉത്തരം ഫ്രാന്‍സിലെ ഡിജോണില്നിന്നാണെങ്കില്, അതിന്റെ തീവ്രത മനസിലാകും. ഡിജോണിലെ ആപ്പിള്‍ സ്റ്റോറില്‍നിന്ന് ആപ്പിളിന്റെ ഒരു ഉല്പന്നം വാങ്ങിയാളാണ് ഈ കഥയിലെ വില്ലനും നായകനും. സാധനം വാങ്ങി വീട്ടില്‍ക്കൊണ്ടുപോയ, ഇയാള്‍ക്ക് ആ ഉല്പന്നം ഇഷ്ടമായില്ല. തിരികെ ആപ്പിള്‍ സ്റ്റോറില്‍ എത്തി, പണം തിരികെ നല്കാന് ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാനാകില്ലെന്ന് ആപ്പിള്‍ സ്റ്റോറിലെ ജീവനക്കാര്‍ മറുപടി നല്കി. പണം ലഭിച്ചേ താന്‍ ഇവിടെ നിന്നു പോകുവെന്ന നിലപാടിലായിരുന്നു അവര്‍. എന്നാല്‍ കമ്പനി നിയമപ്രകാരം റീഫണ്ട് നല്‍കാനാകില്ലെന്ന് ജീവനക്കാരും പറഞ്ഞു. ഇങ്ങനെ തര്‍ക്കം തുടരുന്നതിനിടെ ദേഷ്യംകൊണ്ടു വിറച്ച, നമ്മുടെ കഥാപാത്രം, അവിടെ കണ്ട ഐഫോണുകളും മാക്ബുക്കുമൊക്കെ എടുത്ത് തറയില്‍ എറിഞ്ഞു പൊട്ടിച്ചു. അടുത്തിടെ ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ 7, ഐഫോണ്‍ 6എസ് ഉള്‍പ്പടെയുള്ള മോഡലുകളാണ് നശിപ്പിക്കപ്പെട്ടത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് ആപ്പിള്‍ സ്റ്റോര്‍ അധികൃതര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആപ്പിള്‍ പണം തിരികെ നല്‍കിയില്ല; യുവാവ് 13 ഐഫോണ്‍ നശിപ്പിച്ചു
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam
Latest Videos
