ഡെറാഡൂണ്‍: പബ്ജി കളിക്കുന്നത് തടസ്സപ്പെടുത്തിയ പിതാവിനെ മകനും ഭാര്യാസഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചവശനാക്കി. ഉത്തരാഖണ്ഡിലെ ഉദ്ദം സിങ് നഗര്‍ ജില്ലയിലാണ് സംഭവം.

രുദ്രപുരിലെ അലിയന്‍സ് കോളനിയിലെ താമസക്കാരനായ വ്യവസായി സത്നം ചോപ്രയെയാണ് മകന്‍ അര്‍ണബ് ചോപ്രയും ഭാര്യാസഹോദരനും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമായ അങ്കിത് സിങും ചേര്‍ന്ന് മര്‍ദ്ദിച്ചത്. മകനും ഭാര്യയുടെ സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി സെപ്തംബര്‍ ഏഴിനാണ് സത്നം ചോപ്ര പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി രുദ്രപുര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍  കൈലാഷ് ചന്ദ്ര ഭട്ട് അറിയിച്ചതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ പബ്ജി കളിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ചുകുട്ടികള്‍ വീടുവിട്ടിറങ്ങി പോയിരുന്നു.