ലണ്ടന്‍: സാ​ധ​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും വി​ൽ​ക്കാ​നും വാ​ങ്ങാ​നും ക​ഴി​യു​ന്ന ഒ​രു ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മാ​ണ് ഇ-ബേ. എ​ന്നാ​ൽ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ന് പ​ക​രം ബ്രി​ട്ടീ​ഷു​കാ​ര​നാ​യ ഡെയില്‍ ലീക്ക്സ് എന്ന യുവാവാണ് ക​ഴി​ഞ്ഞ ദി​വ​സം ഇ-ബേയില്‍ വി​ൽ​ക്കാ​ൻ​വ​ച്ച​ത് സ്വ​ന്തം കാ​മു​കി​യെ. ത​മാ​ശ​യ്ക്കാ​ണ് ‘വി​ൽ​ക്കാ​നു​ണ്ട്’ എ​ന്ന അ​ടി​ക്കു​റിപ്പോ​ടെ കാ​മു​കി​യു​ടെ പ​ടം സ​ഹി​തം ഇ-ബേ​യി​ൽ പ​ര​സ്യം ന​ൽ​കി​യ​തെ​ന്ന് ഈ ​യു​വാ​വ് പ​റ​യു​ന്നു. 

എ​ന്നാ​ൽ പോ​സ്റ്റി​ട്ട് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഇ-ബേ ഉ​പ​യോ​ക്താ​ക്ക​ൾ ഈ ​കാ​മു​കി​ക്ക് വി​ല​യി​ട്ടു തു​ട​ങ്ങി. ഒ​ടു​വി​ൽ കാ​മു​കി​ക്ക് 68 ല​ക്ഷം രൂ​പ​വ​രെ വി​ല ന​ൽ​കാ​ൻ ആ​ളു​ക​ൾ എ​ത്തി​യ​തോ​ടെ ഇ-ബേ അ​ധി​കൃ​ത​ർ ത​ന്നെ ഈ ​പ​ര​സ്യം ത​ങ്ങ​ളു​ടെ സൈ​റ്റി​ൽ​നി​ന്ന് നീ​ക്കം ചെ​യ്തു. വെ​ബ്സൈ​റ്റി​ന്‍റെ ന​യ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ര​സ്യം പി​ൻ​വ​ലി​ച്ച​ത്.

അ​തേ​സ​മ​യം താ​ൻ ന​ൽ​കി​യ പ​ര​സ്യം വെ​റും ത​മാ​ശ​യാ​യി മാ​ത്രമേ കാ​മു​കി ക​രു​തി​യി​ട്ടു​ള്ളൂവെന്നും അ​തി​ൽ കാമുകി കെല്ലി ഗ്രീവ്സിന് പ​രി​ഭ​വ​മൊ​ന്നു​മി​ല്ലെ​ന്നു​മാ​ണ് കാ​മു​ക​ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഇ​തുപോലുള്ള ത​മാശ​ക​ൾ താ​ൻ ദി​വ​സ​വും കാ​ണി​ക്കാ​റു​ണ്ടെ​ന്നാണ് കാമുകൻ  പ​റ​യു​ന്ന​ത്. ഒരു വര്‍ഷമായി ലണ്ടനില്‍ താമസിക്കുകയാണ് ഇവര്‍.