ഒരു യാത്രയ്‌ക്ക് പോകുമ്പോള്‍, സ്യൂട്ട് കേസും താങ്ങിപ്പിടിച്ച് പോകുന്നതിനെക്കുറിച്ച് ആലോചിക്കാൻ കൂടി വയ്യ. ഏതായാലും, സ്യൂട്ട് കേസും താങ്ങി, നടുവൊടിയുന്ന യാത്രയെക്കുറിച്ച് ഇനി മറന്നുതുടങ്ങാം. നിങ്ങളെ ഒരു നിഴൽ പോലെ പിന്തുടരുന്ന സ്യൂട്ട്കേസിന്റെ കാലമാണ് ഇനി വരുന്നത്. അതെ ലാസ് വെഗാസിൽ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയിലാണ് കാലിഫോര്‍ണിയയിലെ ട്രാവൽമേറ്റ് എന്ന കമ്പനി തനിയെ സഞ്ചരിക്കുന്ന സ്യൂട്ട്കേസ് അവതരിപ്പിച്ചത്. ഒരു റോബോട്ട് പോലെ അത് നമുക്കൊപ്പം വരും. സ്‌മാര്‍ട് ഫോണ്‍ ആപ്പുമായി ബന്ധിപ്പിച്ചായിരിക്കും ഈ സ്യൂട്ട്കേസിന്റെ സഞ്ചാരം. മണിക്കൂറിൽ 11 കിലോമീറ്റര്‍ വേഗതയിൽ സഞ്ചരിക്കാൻ ഈ സ്‌മാര്‍ട് സ്യൂട്ട്കേസിനാകും. തടസങ്ങളെ മറികടന്ന് സഞ്ചരിക്കാൻ ഈ സ്യൂട്ട്കേസിനാകും. ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ അധിഷ്‌ഠിതമായാകും ഈ സ്യൂട്ട് കേസ് പ്രവര്‍ത്തിക്കുക. ഫെബ്രുവരി മുതൽ ഈ സ്‌മാര്‍ട് സ്യൂട്ട്കേസ് അമേരിക്കൻ വിപണിയിൽ വിൽപനയ്‌ക്കെത്തും. പിന്നീട് യൂറോപ്പിലും ജപ്പാനിലും ഇത് അവതരിപ്പിക്കും. ഇതിന് 1100 ഡോളറായിരിക്കും വില.
നിങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന സ്യൂട്ട് കേസ് വരുന്നു!
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam
Latest Videos
