28 ഇഞ്ച് പിക്സല്‍ സെന്‍സ് വലിപ്പമുള്ള സര്‍ഫസ് സ്റ്റുഡിയോ, നിര്‍മ്മിക്കപ്പെട്ടവയില്‍ വച്ച് ഏറ്റവും തടികുറഞ്ഞ എല്‍സിഡി എന്നാണ് ഇതിന് മൈക്രോസോഫ്റ്റ് നല്‍കുന്ന വിശേഷണം. ഓള്‍ ഇന്‍ വണ്‍ പിസിയാണ് ഇതെന്നാണ് മറ്റൊരു വിശേഷണം. 

ഇതിനോടൊപ്പം കൂടുതല്‍ കരുത്തോടെ സര്‍ഫസിന്‍റെ പുതിയ സര്‍ഫസ് ബുക്ക് ഐ7നും പുറത്തിറക്കിയിട്ടുണ്ട്. കോര്‍ ഐ7 പ്രോസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ആദ്യ സര്‍ഫസ് ബുക്കിനേക്കാള്‍ 30 ശതമാനം അധിക ബാറ്ററി ലൈഫ് പുതിയ സര്‍ഫസ് ബുക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.