Asianet News MalayalamAsianet News Malayalam

കൊതുകിനെ പിടിക്കാനുള്ള കെണിയുമായി മൈക്രോസോഫ്റ്റ്

Microsoft Launches Mosquito Trap to Detect Dengue, Zika
Author
Washington, First Published Jun 25, 2016, 12:05 PM IST

വാഷിംങ്ടണ്‍: കൊതുകിനെ പിടിക്കാനുള്ള കെണിയാണ് മൈക്രോസോഫ്റ്റ് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞാല്‍ ചിരിക്കാന്‍ വരട്ടെ. സിക്ക, ഡെങ്കു പരത്തുന്ന കൊതുകുകളെ കുടുക്കാനും, ഈ രോഗങ്ങളുടെ വ്യാപനം തടയാനുമുള്ള ഒരു സിസ്റ്റത്തിന്‍റെ പ്രോട്ടോ ടൈപ്പ് മൈക്രോസോഫ്റ്റ് വികസിപ്പിച്ചു കഴിഞ്ഞു. 

മൈക്രോസോഫ്റ്റിന്‍റെ പ്രോജക്ട് പ്രീമോനിഷന്‍റെ ഭാഗമായാണ് ഈ പ്രോജക്ട്. ഒരു പ്രദേശത്ത് ഇത് സ്ഥാപിച്ചാല്‍ ഈ സിസ്റ്റം അവിടെയുള്ള കൊതുകുകളെ കെണിയില്‍ കുടുക്കി അവയുടെ ശാരീരികഘടന പരിശോധിച്ച് ഈ കൊതുകുകള്‍ ഏത് രോഗം പരത്തുമെന്ന സൂചന നല്‍കും. 

കൊതുക് നിര്‍മാര്‍ജ്ജനത്തിന് ഉതകുന്ന പരിപാടികള്‍ക്ക് സഹായകമാകുന്ന വിവരങ്ങള്‍ വേഗത്തില്‍ നല്‍കാന്‍ ഈ സിസ്റ്റം സഹായിക്കും. ഏത് സമയത്താണ് കൊതുകുകളുടെ സാന്നിധ്യം കൂടുന്നത്. ആ സമയത്തെ കാലവസ്ഥയെന്ത് ഇങ്ങനെയുള്ള വിവിധ വിഷയങ്ങള്‍ ഈ കൊതുക് കെണി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കും.  

പ്രത്യേക അല്‍ഗോരിതം ഈ കെണിയില്‍ ഉപയോഗിച്ചാല്‍ ശാസ്ത്രകാരന്മാര്‍ക്ക് വേണ്ട കൊതുകിനെയോ, അല്ലെങ്കില്‍ പ്രണികളെയോ മാത്രമേ ഈ സിസ്റ്റം പിടിക്കൂ.  രണ്ട് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ മൈക്രോപ്രോസ്സറാണ് ഈ സിസ്റ്റത്തിലുള്ളത്. ഇതിലാണ് പിടിക്കുന്ന കൊതുകിന്‍റെ വിവരങ്ങള്‍ ശേഖരിക്കുന്നത്.

ലോകത്ത് 300 ദശലക്ഷം ജനങ്ങള്‍ ഒരു വര്‍ഷം കൊതുകുജന്യ രോഗത്തിനടിമപ്പെടുന്നു എന്നാണ് ഡബ്യൂഎച്ച്ഒയുടെ കണക്ക്. അതിനാല്‍ തന്നെയാണ് ഇത്തരം ഒരു സംരംഭവുമായി മൈക്രോസോഫ്റ്റ് എത്തുന്നത്.

Follow Us:
Download App:
  • android
  • ios