റെഡ്മി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്
ആലപ്പുഴ: ആലപ്പുഴയില്‍ പോക്കറ്റിലിരുന്ന റെഡ്മി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. വണ്ടാനം കുറവന്തോട് സ്വദേശിയായ സവാദിന്‍റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പൊട്ടിത്തെറിയില്‍ സവദിന്‍റെ തുടയ്ക്ക് പൊള്ളലേറ്റു. പോക്കറ്റിലുണ്ടായിരുന്ന പഴ്‌സും കത്തിനശിച്ചു. മൂന്നുമാസം മുന്‍പ് വാങ്ങിയ റെഡ്മി 4 ഫോണാണ് കത്തിനശിച്ചത്.
പിന്നീട് ഫോണ്‍ പൊട്ടിത്തെറിച്ച കാര്യം കമ്പനിയുടെ സര്‍വീസ് സെന്ററിലെത്തി പരാതിപ്പെട്ടു. കത്തിയ ഫോണിന്റെ അവശിഷ്ടങ്ങള്‍ വാങ്ങിവെച്ച സര്‍വീസ് സെന്റര്‍ സവാദിന്റെ പരാതിയും സ്വീകരിച്ചു. പരാതി കൊടുത്ത് പുറത്തേക്കിറങ്ങിയ തനിക്ക് ഏജന്‍സി നിന്നു വിളിച്ചു പകരം ഫോണ്‍ തരാമെന്നു വാഗ്ദാനം ചെയ്തുവെന്ന് കോള്‍ വന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പരാതിയുമായി മുന്നോട്ട് പോകണ്ട ഫോണ്‍ തന്നു പ്രശ്‌നം തീര്‍ക്കാമെന്നായിരുന്നു വാഗ്ദാനം.