Asianet News MalayalamAsianet News Malayalam

മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്

mobile-camera-tips
Author
First Published Apr 11, 2016, 5:55 PM IST

ഡിജിറ്റല്‍ ക്യാമറയും കാംകോഡറുമൊക്കെ ഇപ്പോള്‍ ആവശ്യമില്ല. മൊബൈലുകളില്‍ സിനിമയും ഷോര്‍ട്ഫിലിമുമൊക്കെ ചിത്രീകരിക്കുന്ന കാലമാണ്. മൊബൈല്‍ ക്യാമറയില്‍ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്ന തുടക്കക്കാര്‍ക്കായി ചില നിര്‍ദ്ദേശങ്ങള്‍

1. മൊബൈലിലെ ഡിഫോള്‍ട്ട് ക്യാമറ ആപ്ലിക്കേഷന്‍ തന്നെ ഉപയോഗിക്കുന്നതാവും നല്ലത്. തേര്‍ഡ് പാര്‍ടി ആപ്പിന് അധികം ഫീച്ചറുകള്‍ ഉണ്ടാവുമെങ്കിലും തേര്‍ഡ് പാര്‍ടി ആപ്പുകള്‍ നിങ്ങളുടെ ഫോണ്‍ ഹാര്‍ഡ്‌വെയറിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയെന്ന് വരില്ല.

2. ഫേസ്ബുക്കിനും യുട്യൂബിനുംമറ്റുമായി ലാന്‍ഡ്സ്‌കേപ്പ് മോഡില്‍ പരമാവധി ഷൂട്ട് ചെയ്യുക. നിങ്ങള്‍ തിരക്കിനിടയിലാണെങ്കില്‍ പോര്‍ട്രെയിറ്റിലാകും എളുപ്പം. പക്ഷേ ഫേസ്ബുക്കിലും യുട്യൂബിലുമൊക്കെ ഇടുമ്പോള്‍ ഇരുവശത്തും കറുത്ത രേഖകള്‍ കാണാനാകും. ഇത് എല്ലാവര്‍ക്കും ഇഷ്ടമാവണമെന്നില്ല.അതിനാല്‍ ലാന്‍ഡ്സ്‌കേപ്പ് മോഡില്‍ ക്യാമറ പിടിക്കുക.

3. Vyclone- എന്നാല്‍ Vyclone പോലുള്ള ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനുകള്‍ പല മൊബൈലുകളില്‍ ഒരേ ദൃശ്യം വ്യത്യസ്ത ആംഗിളുകളില്‍ പകര്‍ത്താന്‍ സഹായിക്കും. റിസല്‍ട്ട് പുറത്തുവരുമ്പോള്‍ ഓഡിയോ കട്ട് ആവുകയുമില്ല. പരീക്ഷിച്ചുനോക്കൂ.

4. സൂം ചെയ്യാതെ വീഡിയോ ചിത്രീകരിക്കുന്നതാണ് നല്ലത്. ഡിജിറ്റല്‍ സൂം ദൃശ്യങ്ങളെ കൂടുതല്‍ ചലിപ്പിക്കും. അതിനാല്‍ മുന്നോട്ട് നടന്ന് (physical zoom) ഷൂട്ട് ചെയ്യുന്ന വസ്തുവിന്റെ അടുത്തേക്ക് എത്തുക.

5. പ്രകാശം പുറപ്പെടുവിക്കുന്ന വസ്തുക്കളെ ഷൂട്ട് ചെയ്യുന്നത് ക്ലാരിറ്റി കുറയാന്‍ കാരണമാകും. ക്യാമറയിലെ ഓട്ടോമാറ്റിക് സെന്‍സറുകളുടെ പ്രവര്‍ത്തനം ഗുണനിലവാരമില്ലാത്തതാണ് ഇതിന് കാരണം. ആംഗിള്‍ മാറ്റി ശ്രമിച്ച് നോക്കാം.

Follow Us:
Download App:
  • android
  • ios