Asianet News MalayalamAsianet News Malayalam

2022ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ സിനിമയാണ്!

'ഇയർ ഇൻ സെർച്ച് 2022' ന്റെ ഫലങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ചോദ്യങ്ങൾ, ഇവന്റുകൾ, വ്യക്തിത്വങ്ങൾ എന്നിവയും മറ്റും ഗൂഗിൾ ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ മുന്നില്‍ നില്ക്കുന്നത് രൺബീർ കപൂർ-ആലിയ ഭട്ട് എന്നിവര്‍ അഭിനയിച്ച 'ബ്രഹ്മാസ്ത്ര'യാണ്.

most searched movie by indians in 2022
Author
First Published Dec 8, 2022, 2:56 AM IST

2022ല് ഏറ്റവും കൂടുതല് തിരഞ്ഞ സിനിമ ഏതാണെന്ന് ഊഹിക്കാമോ? ലോകസിനിമയല്ല, ഇന്ത്യന്‍ സിനിമ. സംശയിക്കേണ്ട, അത് ബ്രഹ്മാസ്ത്രയാണെന്നാണ് ഗൂഗിള്‍ പറയുന്നത്. ഒരു വര്‍ഷം കൂടി കടന്നു പോകുന്ന വേളയിലാണ് പോയ കൊല്ലം ഉപയോക്താക്കള്‍ ഇന്‍റര്‍നെറ്റില്‍ തിരഞ്ഞവയുടെ വിശദാംശങ്ങളുമായി ഗൂഗിള്‍ രംഗത്തെത്തിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗൂഗിള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 

'ഇയർ ഇൻ സെർച്ച് 2022' ന്റെ ഫലങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ചോദ്യങ്ങൾ, ഇവന്റുകൾ, വ്യക്തിത്വങ്ങൾ എന്നിവയും മറ്റും ഗൂഗിൾ ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ മുന്നില്‍ നില്ക്കുന്നത് രൺബീർ കപൂർ-ആലിയ ഭട്ട് എന്നിവര്‍ അഭിനയിച്ച 'ബ്രഹ്മാസ്ത്ര'യാണ്.  ഇന്ത്യയിലെ ട്രെൻഡിങ്  സേര്ച്ചിങ് വിഷയമായി മാറിയത് ഇന്ത്യൻ പ്രീമിയർ ലീഗായിരുന്നു. ടി20 ലോകകപ്പും ഏഷ്യാ കപ്പും ഗൂഗിള് സേര്ച്ചില് മുന്നിട്ട് തന്നെ നിന്നു. ആഗോള കായിക ട്രെന്ഡിലും ഇന്ത്യയുടെ സാന്നിധ്യം ഉണ്ടായിരുന്നു. കോവിഡ് വാക്‌സീൻ നിയർ മി  എന്ന ചോദ്യമാണ് ഇന്ത്യക്കാര്‍  ഏറ്റവും കൂടുതൽ തിരഞ്ഞത്. 'സ്വിമ്മിങ് പൂൾ നിയർ മി ', 'വാട്ടർ പാർക്ക് നിയർ മി' എന്നിവയാണ് കൂടുതൽ സേർച്ച് ചെയ്ത മറ്റു ചോദ്യങ്ങൾ.

'ബ്രഹ്മാസ്ത്ര', ബ്ലോക്ക്ബസ്റ്റർ 'കെജിഎഫ് 2' എന്നിവ സിനിമകളാണ് യഥാക്രമം സെര്ർച്ച് ലിസ്റ്റില് ഒന്നാം സ്ഥാനത്തുള്ളത്.  ആഗോള ട്രെൻഡിങ് മൂവി സേർച്ചിങ് പട്ടികയിലും ഇവയ്ക്ക് ഇടമുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾ തെരയുന്നതില് ഇന്ത്യൻ ഗാനങ്ങളുമുണ്ട് എന്ന വസ്തുതയുമുണ്ട്. ആദിത്യ എയുടെ ഇൻഡി-പോപ്പ് നമ്പർ 'ചാന്ദ് ബാലിയാൻ', തമിഴ് സൂപ്പർഹിറ്റ് 'പുഷ്പ: ദി റൈസ്'-ലെ 'ശ്രീവല്ലി' എന്നിവയാണ് ആരാധകരേറെയുള്ള പാട്ടുകള്.  'അഗ്നിപഥ് പദ്ധതി' എന്താണെന്ന് അറിയാന് താല്പര്യമുള്ള അനവധി പേരുണ്ട്.   'എങ്ങനെ വാക്സീനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം', 'എങ്ങനെ പിടിആർസി ചലാൻ ഡൗൺലോഡ് ചെയ്യാം' (പ്രൊഫഷണൽ ടാക്സ് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) എന്നിവയും സെര്ച്ചിലെ ട്രെന്ർഡിങ് വിഷയങ്ങളായിരുന്നു. 

Follow Us:
Download App:
  • android
  • ios