മോട്ടോറോളയുടെ പുതിയ മോഡലായ മോട്ടോ ജി 4 പ്ലസിന്‍റെ കരുത്ത് തെളിയിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ വൈറലാകുന്നു. ചുറ്റിക കൊണ്ട് അടിച്ചിട്ടും ഫോണിന് ഒരു പോറല്‍ പോലും ഏല്‍ക്കുന്നില്ല. ചുറ്റികയ്ക്ക് പുറമെ സ്‌ക്രുഡ്രൈവര്‍, സ്പാനര്‍ തുടങ്ങിയവ കൊണ്ടും മോട്ടോ ജി 4ന് അടിക്കുന്നതായി വീഡിയോയിലുണ്ട്. 

5.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിന് 3000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 15 മിനുട്ട് കൊണ്ട് ചാര്‍ജ് ചെയ്താല്‍ ആറു മണിക്കൂര്‍ നേരം ഉപയോഗിക്കാന്‍ പറ്റുന്ന ടര്‍ബോ ചാര്‍ജ്ജര്‍ ഫോണിന്റെ പ്രത്യേകതയാണ്. 13 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയും അഞ്ച് മെഗാ പിക്‌സല്‍ പിന്‍ ക്യാമറയുമാണ് മോട്ടോ ജിക്ക് ഉള്ളത്. ഫിംഗര്‍ പ്രിന്‍റ് സെന്‍സറും 16 മെഗാ പിക്‌സല്‍ ക്യാമറയുമാണ് മോട്ടോ ജി4 പ്ലസിന്റെ ആകര്‍ഷകമായ സവിശേഷതകള്‍.