മുംബൈ: മോട്ടോ ജി5 എസ്, ജി5എസ് പ്ലസ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് മിഡില്‍ സീരിസ് ഫോണ്‍ പ്രേമികളുടെ ഇഷ്ട സീരിസയാ മോട്ടോ ജി ശ്രേണിയിലെ പുതിയ ഫോണുകള്‍ ഇറങ്ങിയത്. അന്താരാഷ്ട്ര റിലീസ് നടന്ന മാസത്തില്‍‌ തന്നെയാണ് ഇരു ഫോണുകളും ഇന്ത്യയില്‍ എത്തിക്കാന്‍ മോട്ടോ ജി5 നിര്‍മ്മാതക്കളായ ലെനോ തയ്യാറയത്. ഇത് മോട്ടോ നിര്‍മ്മാതാക്കളുടെ ഇന്ത്യന്‍ വിപണിയിലുള്ള താല്‍പ്പര്യം വ്യക്തമാക്കുന്നു എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്.

മോട്ടോ ജി5 പ്ലസ് ഇരട്ട ക്യാമറ എന്ന പ്രത്യേകതയുമായാണ് എത്തുന്നത്. അതേ സമയം ജി5എസ് സിംഗിള്‍ 16എംപി ക്യാമറയുമായാണ് എത്തുന്നത്. മോട്ടോ ജി5എസ് പ്ലസിന് ഇന്ത്യന്‍ വിപണിയിലെ വില 15,999 രൂപയാണ്. മോട്ടോ ജി5 എസിന് 13,999 രൂപയാണ് വില. രണ്ട് ഫോണുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. 

5.5 ഇഞ്ചാണ് മോട്ടോ ജി5 എസ് പ്ലസിന്‍റെ സ്ക്രീന്‍ വലിപ്പം. 2ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ പ്രോസ്സസറാണ് ഫോണിന്‍റെ പ്രോസ്സസര്‍ ശേഷി. 8 എംപിയാണ് മുന്നിലെ ക്യാമറ ശേഷി. സ്ക്രീന്‍ റെസല്യൂഷന്‍ 1080x1920പിക്സലാണ്. റാം ശേഷി 4ജിബിയാണ്. ആന്‍ഡ്രോയ്ഡ് 7.1 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 64ജിബിയാണ് ഇന്‍റേണല്‍ മെമ്മറി ശേഷി. 13എംപി ഇരട്ട ക്യാമറ ഈ ഫോണിന്‍റെ പ്രധാന പ്രത്യേകതയാണ്. ഇതിന് ഒപ്പം തന്നെ ഫോണിന്‍റെ ബാറ്ററി ശേഷി 3000 എംഎഎച്ചാണ്.

മോട്ടോ ജി5 എസിലേക്ക് വന്നാല്‍ സ്ക്രീന്‍ വലിപ്പം 5.20 ഇഞ്ചാണ്. 1.4ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ പ്രോസ്സസറാണ് ഫോണിന്‍റെ പ്രോസ്സസര്‍ ശേഷി.സ്ക്രീന്‍ റെസല്യൂഷന്‍ 1080x1920പിക്സലാണ്. റാം ശേഷി 4ജിബിയാണ്. ആന്‍ഡ്രോയ്ഡ് 7.1 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 32ജിബിയാണ് ഇന്‍റേണല്‍ മെമ്മറി ശേഷി. 16 എംപി ക്യാമറയാണ് ഫോണിന്‍റെ പ്രധാന പ്രത്യേകതയാണ്. ഇതിന് ഒപ്പം തന്നെ ഫോണിന്‍റെ ബാറ്ററി ശേഷി 3000 എംഎഎച്ചാണ്.

വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ഫോണിന്‍റെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഈ ഫോണുകള്‍‌ എത്തിയതോടെ മോട്ടോ ജി5ന്‍റെ വില കുറച്ചിട്ടുണ്ട്. 15,999 ഉണ്ടായിരുന്ന ഫോണിന്‍റെ വില മോട്ടോ ജി5ന്‍റെ വില 14,999 ആയി കുറച്ചു.