5.5 ഇഞ്ച് 1080 പിക്സല്‍ ഡെന്‍സിറ്റി സ്ക്രീന്‍ ആയിരിക്കും മോട്ടോ എമ്മിന് ഉണ്ടാകുക. ആന്‍ഡ്രോയ്ഡ് മാഷ്മെലോ ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. മീഡിയടെക്ക് ആയിരിക്കും പ്രോസ്സസര്‍. 4ജിബി ആയിരിക്കും റാം ശേഷി. 

ആദ്യമായി റിയര്‍ ഫേസിംഗ് ഫിംഗര്‍പ്രിന്‍റ് സെന്‍സറോടെ എത്തുന്ന ഫോണ്‍ എന്നതായിരിക്കും ഈ ഫോണിന്‍റെ വലിയ പ്രത്യേകത. 16 എംപി പ്രധാന ക്യാമറയും, 8 എംപി മുന്‍ക്യാമറയുമാണ് ഇതിനുള്ളത്. 

മോട്ടോ എം എന്നതിനൊപ്പം മോട്ടോ എം പ്ലസും ഇറക്കാന്‍ ലെനോവ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്.