മോട്ടോ ജി പ്ലേ ഇന്ത്യയില്‍ ഇറങ്ങി. 8,999 രൂപയാണ് ഫോണിന്‍റെ വില. 8 എംപി പിന്‍ ക്യാമറയും,5 എംപി മുന്‍ക്യാമറയും നല്‍കുന്ന ഫോണിന്‍റെ ബാറ്ററി ശേഷി 2,800 എംഎഎച്ചാണ്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 410 പ്രോസ്സസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. റാം ശേഷി 2ജിബിയാണ്.
4ജി സപ്പോര്‍ട്ടോടെ എത്തുന്ന ഫോണ്‍ 5 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേയിയാണ് നല്‍കുന്നത്. ബ്ലാക്ക്, വൈറ്റ് കളറുകളില്‍ മോട്ടോ ജി പ്ലേ ലഭിക്കും. ഫോണ്‍ പൂര്‍ണ്ണമായും വാട്ടര്‍പ്രൂഫ് ആണ്. സെപ്തംബര്‍ 6 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് അടക്കമുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ ഈ ഫോണ്‍ ലഭിക്കുന്നുണ്ട്.
