ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ട് പോര്‍ച്ചുഗീസ് തീരത്തു നിന്നും സ്രാവ് വര്‍ഗത്തില്‍പ്പെട്ട ഭീകര ജീവിയെ കണ്ടെത്തി. ശരീരം പാമ്പിന്‍റേത് പോലെയും ഇരപിടിയന്‍ ജീവിയുടെ സമാനമായ താടിയെല്ലുമാണ് ഈ പ്രത്യേക തരം സ്രാവിനുള്ളത്.. യുറോപ്യന്‍ യൂണിയന്‍ മത്സമ്പത്ത് ഗവേഷകരാണ് അല്‍ഗ്രേവ് തീരത്ത് നിന്നും കണ്ടെത്തിയതെന്ന വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

8 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മത്സ്യവര്‍ഗത്തിന്‍റെ ജീവിക്കുന്ന ഫോസില്‍ എന്നാല്‍ ഇതിനെ പോര്‍ച്ചുഗീസ് കടല്‍ ഗവേഷക വിഭാഗം വിശേഷിപ്പിക്കുന്നത്. 1.5 നീളമുള്ള ആണ്‍ മത്സ്യമാണിത്. പോര്‍ട്ടിമോ പ്രദേശത്ത് 701 അടി താഴ്ചയില്‍ നിന്നാണ് ഇതിനെ കണ്ടെത്തിയത്. 

300 പല്ലുകളുണ്ട്. മറ്റ് മത്സ്യങ്ങളെ എളുപ്പം വിഴുങ്ങാനുള്ള രീതിയിലാണ് പല്ലുകളുടെ ക്രമീകരണമെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം ദിനോസറുടെ കാലത്ത് ജീവിച്ചിരുന്നതും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ജീവിവര്‍ഗത്തിലെ പ്രധാനിയാണ് ഈ മത്സ്യമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നത്. 

ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ തീരങ്ങളില്‍ നിന്നും നേരത്തെ ഇത്തരം ജീവികളെ കണ്ടെത്തിയിരുന്നു. ഇത്തരം ജീവിയെ ശാസ്ത്രഞ്ജന്മാരുടെ ലാബിലേക്ക് ആദ്യമായാണ് എത്തിക്കാന്‍ കഴിഞ്ഞത്. കടല്‍ സര്‍പ്പം ഇതായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.