Asianet News MalayalamAsianet News Malayalam

കേരളത്തിലുണ്ടായത് പതിറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമെന്ന് നാസ

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ഇ​ന്ത്യ​യി​ൽ പെ​യ്ത മ​ഴ​യു​ടെ ക​ണ​ക്കു​ക​ൾ അ​പ​ഗ്ര​ഥി​ച്ചാ​ണ് നാ​സ​യു​ടെ നി​ഗ​മ​നം. ഇ​തു സം​ബ​ന്ധി​ച്ച ഉ​പ​ഗ്ര​ഹ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ നാ​സ പു​റ​ത്തു​വി​ട്ടു

Nasa says Kerala floods due to cloud bands in Western Ghats
Author
NASA Road 1, First Published Aug 23, 2018, 7:39 AM IST

ദില്ലി: ക​ഴി​ഞ്ഞ ശ​താ​ബ്ദ​ത്തി​ൽ ഇ​ന്ത്യ നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ പ്ര​ള​യ​മാ​ണ് കേ​ര​ള​ത്തി​ലു​ണ്ടാ​യ​തെ​ന്നു നാ​സ. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ഇ​ന്ത്യ​യി​ൽ പെ​യ്ത മ​ഴ​യു​ടെ ക​ണ​ക്കു​ക​ൾ അ​പ​ഗ്ര​ഥി​ച്ചാ​ണ് നാ​സ​യു​ടെ നി​ഗ​മ​നം. ഇ​തു സം​ബ​ന്ധി​ച്ച ഉ​പ​ഗ്ര​ഹ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ നാ​സ പു​റ​ത്തു​വി​ട്ടു. ജൂ​ലൈ 19 മു​ത​ൽ ഓ​ഗ​സ്റ്റ് 18 വ​രെ പെ​യ്ത മ​ഴ​യു​ടെ രേ​ഖ​പ്പെ​ടു​ത്ത​ലാ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്.

കേ​ര​ള​ത്തി​ലെ​യും ക​ർ​ണാ​ട​ക​ത്തി​ലെ​യും പ്ര​ള​യ​ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ പ​ക​ർ​ത്തി​യ വീ​ഡി​യോ. നാ​സ​യു​ടെ ത​ന്നെ ഗ്ലോ​ബ​ൽ പ്ര​സി​പ്പി​റ്റെ​ഷ​ൻ മെ​ഷ​ർ​മെ​ന്‍റ് മി​ഷ​ൻ കോ​ർ സാ​റ്റ​ലൈ​റ്റ് ആ​യ ജി​പി​എം പ​ക​ർ​ത്തി​യ സാ​റ്റ​ലൈ​റ്റ് ചി​ത്ര​ങ്ങ​ളാ​ണു പു​റ​ത്തു​വി​ട്ട​ത്. നാ​സ​യും ജ​പ്പാ​ൻ ഏ​റോ​സ്പേ​സ് ഏ​ജ​ൻ​സി​യാ​യ ജാ​ക്സാ​യും ചേ​ർ​ന്നു​ള്ള സം​യു​ക്ത സം​രം​ഭ​മാ​ണ് ജി​പി​എം. 

ജൂ​ലൈ 20-ന് ​പെ​യ്തു തു​ട​ങ്ങി​യ മ​ഴ ഓ​ഗ​സ്റ്റ് 8-16 തീ​യ​തി​ക​ൾ​ക്കി​ട​യി​ൽ അ​തി​തീ​വ്ര​മാ​യി. ജൂ​ണ്‍ മാ​സം തു​ട​ക്കം മു​ത​ൽ ത​ന്നെ സാ​ധാ​ര​ണ​യി​ൽ​നി​ന്നു 42 ശ​ത​മാ​നം കൂ​ടു​ത​ൽ മ​ഴ പെ​യ്ത​താ​യും ഓ​ഗ​സ്റ്റ് മാ​സം ആ​ദ്യ 20 ദി​വ​സ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യി​ൽ​നി​ന്നു 164 ശ​ത​മാ​നം വ​ർ​ധി​ച്ച മ​ഴ പെ​യ്ത​ത​താ​യും നാ​സ​യു​ടെ എ​ർ​ത്ത് ഒ​ബ്സ​ർ​വേ​റ്റ​റി രേ​ഖ​പ്പെ​ടു​ത്തു​ന്നു.

നാ​നൂ​റി​ന​ടു​ത്ത് ആ​ളു​ക​ൾ മ​രി​ക്കു​ക​യും ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ഭ​വ​ന​ര​ഹി​ത​രാ​ക്കു​ക​യും ചെ​യ്ത പ്ര​ള​യ​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ "ഗു​രു​ത​ര ദു​ര​ന്തം’ എ​ന്ന ഗ​ണ​ത്തി​ൽ മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

Follow Us:
Download App:
  • android
  • ios