Asianet News MalayalamAsianet News Malayalam

അന്യഗ്രഹജീവികള്‍ നമ്മളോടൊപ്പം ഉണ്ടാകാമെന്ന് നാസ ഗവേഷകന്‍

മനുഷ്യന്‍റെ ശാസ്ത്ര പുരോഗതി അതിന്‍റെ നേട്ടങ്ങള്‍ വിലയതോതില്‍ കൈവരിക്കാന്‍ ആരംഭിച്ചിട്ട് 500 വര്‍ഷങ്ങള്‍ ആകുന്നതെയുള്ളൂ. എന്നാല്‍ ഇപ്പോഴും സൂര്യന് അപ്പുറമുള്ള ഒരു നക്ഷത്രത്തിലേക്കുള്ള യാത്ര പോലും മനുഷ്യന് അസാധ്യമാണ്

NASA scientist: Aliens may have already visited Earth
Author
Kerala, First Published Dec 8, 2018, 8:48 AM IST

ന്യൂയോര്‍ക്ക്: അന്യഗ്രഹജീവികള്‍ ഭൂമിയില്‍ മനുഷ്യനോടൊപ്പം കാണാന്‍ സാധ്യതയുണ്ടെന്ന് നാസ ഗവേഷകന്‍ സില്‍വിയോ പി കോളമ്പാനോയുടെ വെളിപ്പെടുത്തല്‍. നാസ ആമിസ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനാണ് ഇദ്ദേഹം. നാം ഇതുവരെ മനസില്‍ ആലോചിക്കുക കൂടി ചെയ്യാത്ത രൂപത്തിലാണ് അന്യഗ്രഹജീവികള്‍ എന്നതിനാലാണ് ഒരിക്കലും അവയെ നാം തിരിച്ചറിയാത്തത് എന്നാണ് ഇദ്ദേഹം പറയുന്നത്. അന്യഗ്രഹജീവികള്‍ക്ക് മനുഷ്യര്‍ സങ്കല്‍പ്പിക്കുന്ന രൂപം ഇല്ല എന്നതിന് പുറമേ വലിപ്പകുറവും കൂടിയ ബുദ്ധി ശക്തിയും അവയെ തിരിച്ചറിയുന്നത് തടയുന്നുണ്ട്, കോളമ്പാനോ പറയുന്നു.

മനുഷ്യന്‍റെ ശാസ്ത്ര പുരോഗതി അതിന്‍റെ നേട്ടങ്ങള്‍ വിലയതോതില്‍ കൈവരിക്കാന്‍ ആരംഭിച്ചിട്ട് 500 വര്‍ഷങ്ങള്‍ ആകുന്നതെയുള്ളൂ. എന്നാല്‍ ഇപ്പോഴും സൂര്യന് അപ്പുറമുള്ള ഒരു നക്ഷത്രത്തിലേക്കുള്ള യാത്ര പോലും മനുഷ്യന് അസാധ്യമാണ്. ഇത്തരം ഒരു അവസ്ഥയില്‍ പ്രപഞ്ചത്തിന്‍റെ ഒരു മൂലയില്‍ നിന്നും ഇവിടെ അന്യഗൃഹ ജീവികള്‍ എത്തിയിട്ടുണ്ടെങ്കില്‍ അവ തീര്‍ച്ചയായും മനുഷ്യന്‍റെ ശാസ്ത്ര പുരോഗതിയുടെ ഒരു നൂറ് ഇരട്ടിയെങ്കിലും മുന്നിലാണ്. അതിനാല്‍ മനുഷ്യന്‍റെ ഭാവനയ്ക്ക് അപ്പുറമാണ് ഇവയുടെ രൂപവും പെരുമാറ്റവും അതിനാല്‍ ഇവയെ കണ്ടെത്താന്‍ പുതിയ പഠനം തന്നെ ആരംഭിക്കണമെന്ന്  സില്‍വിയോ പി കോളമ്പാനോ പറയുന്നു.

കോളമ്പാനോയുടെ പ്രബന്ധം എന്തായാലും അന്താരാഷ്ട്ര ശാസ്ത്ര സമൂഹങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ അന്യഗൃഹ ജീവികള്‍ ഭൂമിയില്‍ ഉണ്ടാകാനുള്ള ഒരു സാധ്യതയാണ് താന്‍ വിലയിരുത്തിയത് എന്നാണ് പിന്നീട്   സില്‍വിയോ പി കോളമ്പാനോ ഇതിനെ വിലയിരുത്തിയത്. നാസയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ തന്നെ കോളമ്പാനോയുടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതേ സമയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തില്‍ അന്യഗൃഹ ജീവികളെ സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുന്നുണ്ട്. അടുത്തിടെ അയര്‍ലാന്‍റ് തീരത്ത് യുഎഫ്ഒ കണ്ടതായി ചില വ്യോമയാന പൈലറ്റുകള്‍ സാക്ഷ്യപ്പെടുത്തിയത് ഇതുവരെ ശാസ്ത്രലോകം നിഷേധിച്ചിട്ടില്ല. ഇത് കൂടാതെ കഴിഞ്ഞവര്‍ഷം സൗരയൂഥത്തില്‍ എത്തിയ ഔമാമുവ എന്ന പാറകഷ്ണം അന്യഗൃഹ പേടമാണെന്ന് അന്ന് വാദം ഉയര്‍ന്നിരുന്നു.

(ചിത്രം- സാങ്കല്‍പ്പികം)

Follow Us:
Download App:
  • android
  • ios