കടലിനടിയിലെ അഗ്നി പർവതത്തിൽ നിന്നു ദ്വീപ് രൂപപ്പെടുന്നതിന്‍റെ വീഡിയോ പുറത്തുവിട്ട് നാസ. പസഫിക് സമുദ്രത്തിൽ ഹങ്കതൊങ്ക - ഹങ്ക ഹവായ് എന്ന് പേരിട്ട ദ്വീപിന്‍റെ രൂപാന്തരണം ആണ് പുറത്തുവന്നത്. 2014 ഡിസംബർ മുതൽ 2015 ജനുവരി വരെയാണ് അഗ്നി പർവതം അവസാനം പുറത്തേയ്ക്കു ഒഴുകിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അവശിഷ്ടം സമുദ്ര നിരപ്പിനു മുകളിൽ ഏതാനും മാസമേ നിലനിൽക്കൂ എന്നാണ് ആദ്യം കരുതിയത് . എന്നാൽ പുതിയ ഉപഗ്രഹ നിരീക്ഷണത്തിലൂടെ ഇത് ആറു വർഷം മുതൽ 30 വർഷം വരെ നിലനിൽക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 

വീഡിയോ