Asianet News MalayalamAsianet News Malayalam

ഊബര്‍ ഡ്രൈവര്‍മാക്കായി പുതിയ ആപ്പ് പുറത്തിറക്കി

  • ഡ്രൈവര്‍മാര്‍ക്ക് സഹായകരമായ ഊബറിന്‍റെ പുതിയ ആപ്പ്
new app for uber drivers

കൊച്ചി: ലോകത്തെ ഏറ്റവും വലിയ റൈഡ് ഷെയറിങ് കമ്പനിയായ ഊബര്‍ ഡ്രൈവര്‍മാര്‍ക്കായുള്ള പുതിയ ആപ്പ് അവതരിപ്പിച്ചു. കൂടുതല്‍ ലളിതവും ഡ്രൈവര്‍മാരേയും ഡെലിവറി പങ്കാളികളേയും കൂടുതല്‍ പിന്തുണക്കുന്നതുമായ രീതിയിലുള്ളതാണ് പുതിയ ആപ്പ്. കൊച്ചിയിലെ തെരഞ്ഞെടുത്ത ഡ്രൈവര്‍ പങ്കാളികള്‍ക്കും ചെന്നൈയിലെ കുറിയര്‍ പങ്കാളികള്‍ക്കുമാണ് നിലവില്‍ പുതിയ ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്. 

പുതിയ ആപ്പ് ഊബറിനെ സംബന്ധിച്ച് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഊബര്‍ ഇന്ത്യാ-സൗത്ത് ഏഷ്യാ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് മേധാവി പ്രദീപ് പരമേശ്വരന്‍ പറഞ്ഞു. തങ്ങളുടെ പങ്കാളികള്‍ക്ക് എന്താണാവശ്യമുള്ളതെന്നു ശ്രദ്ധിച്ച് അതിന്റെ അടിസ്ഥാനത്തിലാണിതു വികസിപ്പിച്ചത്. ഇതിന്റെ ആഗോള ബേറ്റാ അവതരണത്തില്‍ ബെംഗലൂരുവില്‍ നിന്നുള്ള നൂറിലേറെ പങ്കാളികള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ഓരോ പ്രതികരണവും പ്രാധാന്യത്തോടെ കണക്കിലെടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ ട്രിപ്പിലും തങ്ങള്‍ക്ക് എന്തു വരുമാനം ലഭിച്ചു എന്നു പരിശോധിക്കാന്‍ പുതിയ ആപ്പ് സഹായകമാകും. 

സമീപ പ്രദേശത്ത് കൂടുതല്‍ ട്രിപ്പുകള്‍ക്കുള്ള അവസരത്തെക്കുറിച്ച് അറിയുവാനും അവസരങ്ങള്‍ക്കായി ഡ്രൈവര്‍ ശ്രമിക്കുമ്പോള്‍ ശുപാര്‍ശ ചെയ്യുന്ന മേഖലയിലേക്കു പോകാനുള്ള അവസരവും ഇതിലുണ്ടാകും. ഭാവിയിലെ അവസരങ്ങളെക്കുറിച്ച് അറിയുവാനും ഊബറിനു പുറത്ത് തങ്ങള്‍ എന്തു ചെയ്യുന്നു എന്നു വ്യക്തമാക്കുന്ന പ്രൊഫൈല്‍ നല്‍കുവാനും യാത്രക്കാരില്‍ നിന്നുള്ള പ്രതികരണം അറിയുവാനും പുതിയ ആപ്പില്‍ സൗകര്യങ്ങളുണ്ട്. ഊബറില്‍ തുടക്കം കുറിക്കുന്നതിനുള്ള സമ്പൂര്‍ണ ഗൈഡ് അടുത്ത മാസങ്ങളില്‍ ലഭ്യമാക്കും.  പുതിയ ആപ്പ് രാജ്യ വ്യാപകമായുള്ള ഡ്രൈവര്‍, ഡെലിവറി പങ്കാളികള്‍ക്ക് വരും മാസങ്ങളില്‍ ലഭ്യമാക്കാനാണ് പദ്ധതി.

Follow Us:
Download App:
  • android
  • ios