സെക്സ് റോബോട്ടുകളില്‍ വലിയ മാറ്റം.!

First Published 19, Jun 2018, 12:27 PM IST
new innovations on sex robot
Highlights
  • സെക്സ് റോബോട്ടുകളുടെ വാര്‍ത്തകള്‍ പ്രധാന്യം നേടുവാന്‍ തുടങ്ങിയത് അടുത്തകാലത്താണ്
  • ഇപ്പോള്‍ ഇതാ സെക്സ് റോബോട്ടുകളുടെ ജാതകം തന്നെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തം വന്നിരിക്കുന്നു

വാഷിംഗ്ടണ്‍ : സെക്സ് റോബോട്ടുകളുടെ വാര്‍ത്തകള്‍ പ്രധാന്യം നേടുവാന്‍ തുടങ്ങിയത് അടുത്തകാലത്താണ്. ഇപ്പോള്‍ ഇതാ സെക്സ് റോബോട്ടുകളുടെ ജാതകം തന്നെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തം വന്നിരിക്കുന്നു. മനുഷ്യ ശരീരത്തിന്റെ അതേ സ്വാഭാവികത നിലനിര്‍ത്തുന്ന റോബോട്ടുകളാണ് ഇനി ഈ രംഗത്ത് ഇറങ്ങാന്‍ പോകുന്നത്. തെര്‍മോ പ്ലാസ്റ്റിക് ഇലാസ്റ്റോമെര്‍ കൊണ്ടാണ് റോബോര്‍ട്ടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ലോഹം കൊണ്ടുള്ള അസ്ഥികൂടവും ഇതിനുണ്ട്. സാധാരണ മനുഷ്യശരീരത്തിന്റെ പാതിയോളം ഭാരവും വരും.

ഷെന്‍ഷനിലെ അറ്റാല്‍ ഇന്‍റലിജന്‍റ് റോബോട്ട് ടെക്നോളജിയാണ് റോബോട്ടുകളുടെ നിര്‍മ്മാതാക്കള്‍.  റോബോട്ടില്‍ പുതിയ ചില മാറ്റങ്ങള്‍ വരുത്തിയതും ആവശ്യക്കാരെ ആകര്‍ഷിക്കുമെന്നാണ് ഇവരുടെ അവകാശവാദം. റോബോട്ടിന് വികാരങ്ങള്‍ ഉണ്ടാകുമെന്നാണ് ഷെന്‍ഷനിലെ ഗവേഷകരുടെ അവകാശവാദം മോട്ടോര്‍ ഘടിപ്പിച്ച കൈകളും, ഇടുപ്പും, കാലും മറ്റ് ശരീര ഭാഗങ്ങളുമായിരിക്കും റോബോട്ടിന്. ശരീരത്തിന്‍റെ എളുപ്പത്തിലുള്ള ചലനത്തിന് വേണ്ടിയാണിത്. സെക്സിനിടയില്‍ സ്ത്രീകളില്‍ നിന്നുണ്ടാകുന്ന വിധത്തിലുള്ള ശബ്ദങ്ങളും ഇതില്‍ നിന്നും ഉണ്ടാകുന്നു. 

കുടുംബത്തിനൊപ്പം ഇരിക്കുമ്പോള്‍ എങ്ങനെ പെരുമാറണം, പ്രണയിനിയായി എങ്ങനെ പെരുമാറണം കിടപ്പറയില്‍ എങ്ങനെ പെരുമാറണം തുടങ്ങിയ കമാന്‍ഡുകള്‍ റോബോട്ടിലുണ്ട്. ഓരോ മോഡിനനുസരിച്ച് മാറ്റുമ്പോള്‍ റോബോട്ടിന്റെ പ്രവര്‍ത്തനം അതിനനുസരിച്ചാവുന്നു.വിഷമിച്ചിരിക്കുന്ന സമയത്തുള്ള സെക്സിന് റോബോട്ട് അനുവദിക്കില്ലെന്ന് കമ്പനി പറയുന്നു. 


തൊലിക്കടിയില്‍ സെന്‍സര്‍ ഘടിപ്പിച്ചവയാണ് ഈ റോബോട്ടുകള്‍. ഇലക്ട്രോണിക് തലച്ചോറാണ് സെക്സ് റോബോട്ടില്‍ ഘടിപ്പിച്ചിട്ടുള്ളത്. കിടപ്പറയില്‍ എങ്ങനെ പെരുമാറണം എന്ന് തലച്ചോറില്‍ നിന്നും നിര്‍ദേശങ്ങള്‍ ലഭിക്കുകയും റോബോട്ട് ഇതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നു.

loader