നിങ്ങളുടെ കണ്ണ് ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണിനെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞാലോ, വെറുതെ ജെസ്റ്റര്‍ കമാന്‍റിങ്ങോ, ഫോട്ടോ എടുപ്പോ മാത്രമല്ല. ഗെയിം കളിക്കാന്‍, ആപ്പുകള്‍ തുറക്കാന്‍ ഇങ്ങനെ എല്ലാം കണ്ണ് കാണിച്ച് നടത്താം. അതിനുള്ള സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍.

അമേരിക്കയിലെ ജോര്‍ജിയ യൂണിവേഴ്സിറ്റി, മസ്യൂചാസ്റ്റ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി, മാക്സ്പ്ലാന്‍ക് ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്‍ഫോമാറ്റിക്സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ ഗവേഷകനും ഉള്‍പ്പെട്ട ഒരു സംഘം ഗവേഷകരാണ് ഈ സോഫ്റ്റ്വെയറിന് പിന്നില്‍. 

ഇതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വച്ച് ഗാസി ക്യാപ്ചര്‍ എന്ന ആപ്ലികേഷന്‍ ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇത് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇത് ലഭിക്കും. ഇത് വഴി നിങ്ങളുടെ റെക്കോഡ് ചെയ്യുന്ന കണ്ണിന്‍റെ ചലനങ്ങള്‍ ഉപയോഗിച്ച് ഐഫോണില്‍ അപ്ലോഡ് ചെയ്യുന്ന ഐട്രാക്കര്‍ എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഫോണ്‍ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് കണ്ണുവഴി നിയന്ത്രിക്കാം.

ഈ സോഫ്റ്റ്വെയറിന്‍റെ കൃത്യത വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കും എന്നാണ് സംഘത്തില്‍ ഉള്‍പ്പെട്ട ആദിത്യ കോസ്ല പറയുന്നു.