
യൂണിവേഴ്സിറ്റി ഓഫ് സെന്‍റര്‍ ഫ്ലോറിഡയിലെ ഗവേഷകരാണ് ഫ്ലെക്സിബിള്‍ സൂപ്പര്‍കപ്പാസിറ്റെര്‍സ് വികസിപ്പിച്ചത്. ഇത് മൂലം നിര്‍മ്മിക്കുന്ന ബാറ്ററി ഡിഗ്രേഡിംഗ് ആരംഭിക്കും മുന്‍പ് 30,000 ഹെല്‍ത്തി ചാര്‍ജിംഗ് നല്‍കും എന്നാണ് ഗവേഷകര്‍ പറയുന്നത്.
എന്നാല്‍ ഇപ്പോഴും പ്രൂഫ് ഓഫ് കണ്‍സപ്റ്റ് മാതൃകയിലുള്ള ഗവേഷണം, വ്യവസായിക അടിസ്ഥാനത്തില്‍ തുടങ്ങിയാല്‍ മൊബൈല്‍ ഫോണുകളില്‍ മാത്രമല്ല, ഇലക്ട്രോണിക് ഓട്ടോമൊബൈലുകള്‍, മറ്റു ഗാഡ്ജറ്റുകളില്‍ ഉപയോഗിക്കാന്‍ കഴിയും എന്നാണ് ഗവേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഗവേഷകന്‍ നിതിന്‍ ചൗദരി പറയുന്നത്.
