എച്ച്.ഐ.വി. വൈറസുള്ള അച്ഛന് ചിക്കന്‍പോക്‌സ് കൂടി ബാധിച്ചാല്‍ കുഞ്ഞുണ്ടായ സമയമാണെങ്കില്‍ കുഞ്ഞിന് എച്ച്.ഐ.വി. പടരാമെന്നാണ് റിപ്പോര്‍ട്ട്. ലിസ്ബണ്‍, പോര്‍ച്ചുഗല്‍ എന്നീ സര്‍വകലാശാലകളിലെ ഗവേഷകര്‍ പുറത്തിറക്കിയ പഠനത്തിലൂടെയാണ് പുതിയ കണ്ടെത്തല്‍

ലിസ്ബണ്‍: നവജാത ശിശുവിലേക്ക് എയ്ഡ്‌സ് പകരുന്നത് എച്ച്.ഐ.വി അണുബാധയുള്ള അമ്മയില്‍ നിന്നാണ്. ഞെട്ടിപ്പിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നതു വരെ അമ്മയില്‍ നിന്നുമാത്രമേ കുഞ്ഞിന് എച്ച്.ഐ.വി. പകരുന്ന വഴിയുള്ളായിരുന്നു. അമ്മ എച്ച്.ഐ.വി. നെഗറ്റീവ് ആയിരിക്കെ എച്ച്.ഐവി. അണുബാധ അച്ഛന് ഉണ്ടെങ്കില്‍ അത് നവജാത ശിശുവിലേക്ക് എത്തുമെന്ന് അമ്പരിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 

എച്ച്.ഐ.വി. വൈറസുള്ള അച്ഛന് ചിക്കന്‍പോക്‌സ് കൂടി ബാധിച്ചാല്‍ കുഞ്ഞുണ്ടായ സമയമാണെങ്കില്‍ കുഞ്ഞിന് എച്ച്.ഐ.വി. പടരാമെന്നാണ് റിപ്പോര്‍ട്ട്. ലിസ്ബണ്‍, പോര്‍ച്ചുഗല്‍ എന്നീ സര്‍വകലാശാലകളിലെ ഗവേഷകര്‍ പുറത്തിറക്കിയ പഠനത്തിലൂടെയാണ് പുതിയ കണ്ടെത്തല്‍. തൊലിപ്പുറത്തുണ്ടാകുന്ന കുമിളകളില്‍ നിന്നുള്ള സ്രവത്തിലൂടെ നവജാത ശിശുക്കളിലേക്ക് പകരുമെന്നാണ് കണ്ടെത്തല്‍. 

കുഞ്ഞിന് നാലു വയസ് എത്തിയതിനു ശേഷം മാത്രമേ രോഗനിര്‍ണ്ണയം സാധ്യമാകു എന്ന റിപ്പോര്‍ട്ടും ഞെട്ടിക്കുന്നു. എയ്ഡ്‌സ് റിസേര്‍ച്ച് ആന്‍ഡ് ഹ്യൂമന്‍ റെക്‌ട്രോ വൈറസ് എന്ന ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.