കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടും ആവേശവും വാനോളം ഉയര്‍ന്നിരിക്കുന്നു. തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ചൂടാറാതെ മലയാളികളിലേക്ക് എത്തിക്കാന്‍, പരമ്പരാഗത മാധ്യമങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയും രംഗത്തുണ്ട്. സ്ഥാനാര്‍ത്ഥികളും നേതാക്കളും ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയകളില്‍ വളരെ സജീവമാണ്. ഈ അവസരത്തിലാണ് നിങ്ങള്‍ മുഖ്യമന്ത്രിയായാല്‍ എന്ന ആപ്പ് ഫേസ്ബുക്കില്‍ തരംഗമായി മാറുന്നത്. ഒരു ഉപയോക്താവ് ഏതു രാഷ്‌ട്രീയപാര്‍ട്ടിയിലാണ് വിശ്വസിക്കുന്നതെന്ന ഓപ്ഷന്‍ നല്‍കിയാല്‍, നിമിഷങ്ങള്‍ക്കകം, അയാള്‍ മുഖ്യമന്ത്രിയായാല്‍ ചെയ്യുന്ന അഞ്ചു കാര്യങ്ങള്‍ സഹിതമുള്ള ഒരു പോസ്റ്റ് ഷെയര്‍ ചെയ്യാനുള്ള അവസരം ലഭിക്കും. ഉപയോക്താവ് തെരഞ്ഞെടുക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ് തയ്യാറാക്കുന്നത്. സിക്‌സന്റ് ടെക്‌നോളജീസ് എന്ന കമ്പനിയാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനോടകം നൂറുകണക്കിന് പേര്‍ ഈ ആപ്പ് ഉപയോഗിച്ചുകഴിഞ്ഞു.

നിങ്ങള്‍ മുഖ്യമന്ത്രിയായാല്‍ എന്ന ആപ്പ് സന്ദര്‍ശിക്കാന്‍