നോക്കിയ 1 ഇന്ത്യന്‍ വിപണിയില്‍ എത്തി

First Published 6, Apr 2018, 7:41 PM IST
Nokia 1 Price in India Full Specifications
Highlights
  • നോക്കിയയുടെ വിലകുറഞ്ഞ ഫോണ്‍ നോക്കിയ 1 വിപണിയില്‍ എത്തി

നോക്കിയയുടെ വിലകുറഞ്ഞ ഫോണ്‍ നോക്കിയ 1 വിപണിയില്‍ എത്തി. ആന്‍ഡ്രോയ്ഡ് ഗോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്‍റെ വില 5,499 രൂപയാണ്. ലാവയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ ആന്‍ഡ്രോയ്ഡ് ഗോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഇറങ്ങുന്ന ഫോണ്‍ ആണ് നോക്കിയ 1. 

4.5 ഇഞ്ച് സ്ക്രീന്‍ വലിപ്പത്തിലാണ് നോക്കിയ 1 എത്തുന്നത്. എഫ്ഡബ്യൂ വിജിഎ ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. പ്രോസസ്സര്‍ ശേഷി 1.1 ജിഗാ ഹെര്‍ട്സാണ്. റാം ശേഷി 1 ജിബിയാണ്. പ്രധാന ക്യാമറ 5 എംപിയാണ്. ഇതില്‍ എല്‍ഇഡി ഫ്ലാഷ് ഉണ്ട്. ഇന്‍റേണല്‍ മെമ്മറി 8 ജിബിയാണ് ഇത് 128 ജിബിയായി വര്‍ദ്ധിപ്പിക്കാം. 2150 എംഎഎച്ചാണ് ബാറ്ററി ശേഷി.

അതേ സമയം ജിയോ ഫുട്ബോളിന്‍റെ ഭാഗമായി ഈ ഫോണ്‍ വാങ്ങുമ്പോള്‍ 2200 രൂപവരെ ക്യാഷ്ബാക്ക് നല്‍കുന്ന ഓഫര്‍ ഉണ്ട്. 


 

loader