മുംബൈ: ഇന്ത്യന്‍ വിപണിയിലേക്ക് സ്മാര്‍ട് ഫോണുകളുമായി തിരിച്ചെത്തുന്ന നോക്കിയ മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് അവതരിപ്പിക്കും. ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ നോക്കിയ 6, 5, 3 എന്നീ ഫോണുകളാണ് പുറത്തിറക്കുക. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായി എത്തുന്ന നോക്കിയ സിക്‌സിന് 16,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില.
നോക്കിയ 5ന് 12,990 രൂപയും നോക്കിയ 3ന് 9,990 രൂപയുമാണ് പ്രതീക്ഷിക്കുന്നത്. ഫോണുകള്‍ ഇന്ന് തന്നെ ബുക്ക് ചെയ്യാം. അടുത്തയാഴ്ച മുതല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഓണ്‍ലൈനായും കടകളില്‍ നിന്നും ഫോണ്‍ വാങ്ങിക്കാം.
