ദില്ലി: കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ നിന്നു പോണ്‍ ഹബ്ബ് സന്ദര്‍ശിച്ചവരുടെ എണ്ണം 28.5 ബില്ല്യണ്‍. ഓരോ ദിവസവും 8.1 കോടി പേര്‍ അശ്ലീല വീഡിയോ കാണാന്‍ പോണ്‍ ഹബ്ബില്‍ എത്തു. പോണ്‍ ഹബ്ബ് വെബ്‌സൈറ്റാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. പോണ്‍ താരങ്ങളില്‍ ഇപ്പോഴും ഇന്ത്യക്കാര്‍ക്ക് ഇഷ്ടം സണ്ണി ലിയോണ്‍ തന്നെയാണ്. മിയ ഖലീഫയാണ് സേര്‍ച്ചില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്തു ബോളിവുഡ് താരം കത്രീന കൈഫ് ഉണ്ട്.

ഇന്ത്യക്കാര്‍ തിരയുന്ന വീഡിയോകളില്‍ കൂടുതലും എച്ച് ഡി ആണ്. പോണ്‍ഹബ് കാണുന്നവരുടെ ശരാശരി സമയം 9 മിനിറ്റ് 59 സെക്കന്റ് ആണ്. എന്നാല്‍ ഇന്ത്യക്കാരുടെ ശരാശരി സമയം 8 മിനിറ്റ് 20 സെക്കന്റ് ആണ്. ഇന്ത്യയില്‍ നിന്നു പോണ്‍ കാണുന്നവരില്‍ 30 ശതമാനം സ്ത്രീകളാണ് എന്നു പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സ്ത്രീ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ നിന്നു പോണ്‍ കാണുന്ന സ്ത്രീകളില്‍ 129 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

18 നും 24 നും ഇടയിലുള്ളവരാണു പ്രധാനമായും പോണ്‍ കാണുന്നത്. 85 ശതമാനം പേര്‍ സ്മാര്‍ട്ട് ഫോണില്‍ നിന്നാണ് പോണ്‍ കാണുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇന്റര്‍നെറ്റിന്റെ ലഭ്യതയിലുള്ള വര്‍ധനവും, ചെലവു കുറഞ്ഞ ഡേറ്റ പ്ലാനുകളുമാണ് ഇതിന് കാരണം എന്നു പറയുന്നു.