വിദ്യാര്‍ത്ഥികള്‍ക്ക് വണ്‍പ്ലസ് 5 ഫോണ്‍ വന്‍ വിലക്കുറവില്‍ നേടാം. വണ്‍പ്ലസ് ആവിഷ്കരിച്ച വിദ്യാര്‍ത്ഥി പ്രോഗ്രാമില്‍ റജിസ്ട്രര്‍ ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഇത് പൂര്‍ണ്ണമായും വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമുള്ള ഓഫറാണ്. ഇത് പ്രകാരം സ്റ്റുഡന്‍റ്സ് പ്രോഗ്രാം എന്ന പേജില്‍ കയറി റജിസ്ട്രര്‍ ചെയ്യണം. ഇത് ചെയ്താല്‍ വണ്‍പ്ലസ്.കോം സൈറ്റില്‍ നിന്നും ഒരു വര്‍ഷത്തില്‍ 10 ശതമാനം ഡിസ്കൌണ്ടോടെ ഏത് പ്രോഡക്ട് വാങ്ങുവാനും കഴിയുന്ന കൂപ്പണ്‍ ലഭിക്കും.

Scroll to load tweet…

ഇന്ത്യയില്‍ ഇപ്പോള്‍ ഈ ഓഫര്‍ ലഭ്യമല്ലെങ്കിലും ഉടന്‍ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലും കാനഡയിലുമാണ് ഈ ഓഫര്‍. ഒരു തവണ മാത്രമാണ് ഇത് വഴി ലഭിക്കുന്ന കൂപ്പണിന്‍റെ ഗുണം ലഭിക്കൂ.